ഗുജറാത്ത് മന്ത്രിസഭയിൽ പുതിയ മുഖം; മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തു, മുൻ സർക്കാരിലെ എല്ലാ മന്ത്രിമാരേയും ഒഴിവാക്കി

മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ നേതൃത്വത്തിലുള്ള പുതിയ ഗുജറാത്ത് മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 24 അംഗ മന്ത്രിസഭയാണ് സത്യപ്രതിജ്ഞ ചെയ്തത്.

ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ അടക്കം വിജയ് രൂപാണി മന്ത്രിസഭയിലെ എല്ലാവരെയും പുതിയ സർക്കാരിൽ ഒഴിവാക്കിയാണ് പുതിയ മന്ത്രിസഭാ രൂപീകരിച്ചത്.

ഗാന്ധിനഗറിലെ രാജ്ഭവനിൽ വ്യാഴാഴ്ച നടന്ന ചടങ്ങിൽ ഗവർണർ ആചാര്യ ദേവ്രത് മന്ത്രിമാർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. മുൻ സ്പീക്കർ രാജേന്ദ്ര ത്രിവേദി മന്ത്രിസഭയിൽ ഉൾപ്പെട്ടിട്ടുണ്ട്.

പത്ത് ക്യാബിനറ്റ് മന്ത്രിമാരും അഞ്ച് സ്വതന്ത്രചുമതലയുള്ളവരും ഒൻപത് സഹമന്ത്രിമാരും അടങ്ങുന്നതാണ് മന്ത്രിസഭ. മുൻ മന്ത്രിസഭകളിൽ പ്രവർത്തിച്ചിട്ടുള്ള മൂന്ന് പേർ ഒഴികെ ബാക്കിയുള്ളവരെല്ലാം പുതുമുഖങ്ങളാണ്.