‘എൻ.‌ഡി‌.എ = നോ ഡാറ്റ അവൈലബിൾ’: ബി.ജെ.പി സർക്കാരിനെ പരിഹസിച്ച് ശശി തരൂർ

കുടിയേറ്റ തൊഴിലാളികൾ മുതൽ കർഷക ആത്മഹത്യകൾ വരെ – വിവിധ വിഷയങ്ങളിൽ തങ്ങളുടെ പക്കൽ ഡാറ്റ (വിവരങ്ങൾ) ഇല്ലെന്ന് ആവർത്തിച്ചു പറയുന്ന കേന്ദ്ര സർക്കാരിനെ പരിഹസിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ.

“കുടിയേറ്റ തൊഴിലാളികളെ കുറിച്ചുള്ള ഡാറ്റയില്ല, കർഷക ആത്മഹത്യകളെ കുറിച്ചുള്ള ഡാറ്റയില്ല, സാമ്പത്തിക ഉത്തേജനത്തെ കുറിച്ചുള്ള തെറ്റായ ഡാറ്റ, കോവിഡ് മരണങ്ങളെ കുറിച്ചുള്ള സംശയാസ്പദമായ ഡാറ്റ, ജി.ഡി.പി വളർച്ചയെ കുറിച്ചുള്ള മങ്ങിയ ഡാറ്റ – ഈ സർക്കാർ എൻ‌.ഡി‌.എ എന്ന പദത്തിന് ഒരു പുതിയ അർത്ഥം നൽകുന്നു!” ഒരു കാർട്ടൂണിനൊപ്പം ശശി തരൂർ ട്വീറ്റ് ചെയ്തു.

Image

വിവാദമായ കാർഷിക ബില്ലുകളുമായി ബന്ധപ്പെട്ട് എൻ‌ഡി‌എ സർക്കാരിനെ വിമർശിക്കാൻ സെപ്റ്റംബർ 20- ന് കോൺഗ്രസിന്റെ പി ചിദംബരം സർക്കാരിന്റെ ഡാറ്റാ ക്ഷാമം ചൂണ്ടിക്കാട്ടിയിരുന്നു.

“കാർഷിക മന്ത്രിയുടെ പക്കൽ ഡാറ്റ ഇല്ലെങ്കിൽ‌, കർഷകൻ തന്റെ ഉൽ‌പന്നങ്ങൾ ഏത് വ്യാപാരിയ്ക്ക് വിറ്റതെന്ന് എങ്ങനെ അറിയാൻ കഴിയും? രാജ്യമെമ്പാടും നടക്കുന്ന ദശലക്ഷക്കണക്കിന് ഇടപാടുകൾ അദ്ദേഹം എങ്ങനെ അറിയും? എല്ലാ ഇടപാടുകളിലും എം‌എസ്‌പി നൽകപ്പെടുമെന്ന് അദ്ദേഹം എങ്ങനെ ഉറപ്പ് നൽകും? ” മുൻ ധനകാര്യ മന്ത്രി പി.ചിദംബരം ചോദിച്ചു.