ഗുജറാത്തില്‍ മോദി പ്രഭാവം അവസാനിച്ചു, കോണ്‍ഗ്രസിന് സാദ്ധ്യതയേറി: ജിഗ്‌നേഷ് മേവാനി

ഗുജറാത്തില്‍ മോദി പ്രഭാവം അവസാനിച്ചെന്ന് കോണ്‍ഗ്രസ് നേതാവും വഡ്ഗാവ് മണ്ഡലത്തിലെ സ്ഥാനാര്‍ഥിയുമായ ജിഗ്‌നേഷ് മേവാനി. ഇത്തവണ കോണ്‍ഗ്രസ് ഭരണം പിടിക്കാന്‍ സാദ്ധ്യതയേറിയെന്നും മരണം വരെയും ബിജെപിയുമായി ഒത്തു തീര്‍പ്പിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനം ശക്തിപ്പെട്ടിട്ടുണ്ടെന്ന് ജിഗ്‌നേഷ് അവകാശപ്പെടുന്നു. ബിജെപിക്ക് വിലയ്‌ക്കെടുക്കാന്‍ കഴിയാത്ത നേതാവ് എന്നതാണ് തന്റെ ഏറ്റവും വലിയ കരുത്തായി ജിഗ്‌നേഷ് മേവാനി ഉയര്‍ത്തിക്കാട്ടുന്നത്. കോണ്‍ഗ്രസ് ടിക്കറ്റില്‍ മികച്ച വിജയം ഉറപ്പാണെന്നാണ് ജിഗ്‌നേഷിന്റെ പ്രതീക്ഷ.

കഴിഞ്ഞ തവണ കോണ്‍ഗ്രസ് പിന്തുണയോടെ സ്വതന്ത്രനായി വിജയിച്ച സീറ്റില്‍ ഇത്തവണ കോണ്‍ഗ്രസ് ചിഹ്നത്തിലാണ് ദളിത് നേതാവ് ജിഗ്‌നേഷ് മേവാനി മല്‍സരിക്കുന്നത്. കോണ്‍ഗ്രസ് വിട്ട മുന്‍ എംഎല്‍എ മണിലാല്‍ വഗേലയാണ് ജിഗ്‌നേഷിന്റെ മുഖ്യ എതിരാളി.

മുസ്ലിം വോട്ട് നിര്‍ണായകമാകുന്ന മണ്ഡലത്തില്‍ എഐഎംഐഎമ്മും ആം ആദ്മി പാര്‍ട്ടിയും കളത്തിലുണ്ട്.