ടി.വി.ആര്‍. ഷേണായിക്കെതിരെ 'മീ ടൂ' ആരോപണവുമായി മാധ്യമപ്രവര്‍ത്തക; 'ദ വീക്കി'ന്റെ ഓഫീസില്‍ വെച്ച് ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചു

അന്തരിച്ച മാധ്യമ പ്രവര്‍ത്തകന്‍ ടി വി ആര്‍ ഷേണായിക്കെതിരെ ഗുരുതര ആരോപണവുമായി മുന്‍ സഹപ്രവര്‍ത്തകയും കശ്മീരി പത്രപ്രവര്‍ത്തകയുമായ നീലം സിംഗ്. മലയാള മനോരമ പ്രസിദ്ധീകരണമായ “ദ വീക്കിന്റെ” എഡിറ്ററായിരുന്നു ഷേണായി. ഡല്‍ഹിയിലെ “വീക്കിന്റെ” ഓഫീസിലെ എഡിറ്ററുടെ കാബിനില്‍ വെച്ച് ഷേണായി തന്നെ ലൈംഗികമായ ഉപദ്രവിച്ചുവെന്നാണ് നീലം സിംഗിന്റെ ആരോപണം.

ഷേണായി ഇങ്ങനെ ചെയ്യുമെന്ന് താന്‍ ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നും, അന്ന് വെറും 21 വയസ് മാത്രം പ്രായമുള്ള താന്‍ മാനസികമായി തളര്‍ന്നു പോയെന്നും നീലം പറയുന്നു. ഫെയ്സ് ബുക്കിലാണ് നീലത്തിന്റെ വെളിപ്പെടുത്തല്‍. ബ്ലൂ സ്റ്റാര്‍ ഓപ്പറേഷനെ കുറിച്ചുള്ള ഒരു ലേഖനം ദ വീക്കില്‍ എഴുതിയാണ് താന്‍ ഷേണായിയെ പരിചയപ്പെടുന്നത്. നിങ്ങളുടെ ലേഖനങ്ങള്‍ പതിവായി പ്രസിദ്ധീകരിക്കും എന്നു പറഞ്ഞ് അയാള്‍ അന്യായമായി ശരീരത്ത് സ്പര്‍ശിക്കുകയായിരുന്നു.

ഇക്കാര്യങ്ങളൊക്കെ അറിയുമായിരുന്ന “ദ വീക്കിലെ” സഹപ്രവര്‍ത്തകന്‍ തന്നെ പില്‍ക്കാലത്ത് ഷേണായിയുടെ പേരിലുള്ള ജേര്‍ണലിസം അവാര്‍ഡ് സ്വീകരിച്ചുവെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. സ്ത്രീപീഡകരായ വ്യക്തികളുടെ പേരിലുള്ള ഇത്തരം അവാര്‍ഡുകള്‍ നിര്‍ത്തലാക്കണമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. മലയാള മനോരമ പ്രസിദ്ധീകരണമായ ദ വീക്കിന്റെ എഡിറ്ററായിരുന്നു ഷേണായി.