മരട് ഫ്ളാറ്റുകള്‍ പൊളിക്കുന്നതിലെ പുരോഗതി സുപ്രീം കോടതി ഇന്ന് പരിശോധിക്കും

തീരദ്ദേശ നിയമം ലംഘിച്ച് നിര്‍മ്മിച്ച മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കാനുള്ള ഉത്തരവ് നടപ്പാക്കുന്നതിലെ പുരോഗതി ഇന്ന് സുപ്രീംകോടതി പരിശോധിക്കും. ഫ്ളാറ്റുകള്‍ പൊളിച്ചുനീക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതിന്റെ വിവരങ്ങള്‍ അടങ്ങുന്ന സത്യവാങ്മൂലം സര്‍ക്കാര്‍ കോടതിയില്‍ ഇന്ന് നല്‍കും.

എല്ലാ ഫ്‌ളാറ്റുടമകള്‍ക്കും 25 ലക്ഷം രൂപവീതം നല്‍കണമെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതുപ്രകാരം എത്ര ഫ്‌ളാറ്റുടമകള്‍ക്ക് തുക നല്‍കി എന്നതടക്കമുള്ള കാര്യങ്ങളും കോടതി പരിശോധിക്കും. ഇതോടൊപ്പം ഫ്‌ളാറ്റ് നിര്‍മ്മാതാക്കള്‍ നല്‍കിയ ഹര്‍ജികളും നടപടികളിലെ വീഴ്ച ചൂണ്ടിക്കാട്ടി മേജര്‍ രവി നല്‍കിയ ഹര്‍ജിയും കോടതിക്ക് മുമ്പിലുണ്ട്. ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ ഉത്തരവിട്ട ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബെഞ്ചാണ് രണ്ട് കേസുകളും പരിഗണിക്കുന്നത്.