സ്നേഹത്തോടെ സംസാരിക്കെന്ന് അദ്ധ്യക്ഷ; ധർമ്മോപദേശം വേണ്ടെന്ന് മഹുവ മൊയ്ത്ര

തന്റെ പ്രസംഗം തടസപ്പെടുത്തിയ ലോക്‌സഭാ ചെയര്‍പേഴ്‌സണ്‍ രമാ ദേവിക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര. ട്വിറ്ററിലൂടെയായിരുന്നു മൊയ്ത്ര തന്റെ അമര്‍ഷം രേഖപ്പെടുത്തിയത്.

അംഗങ്ങള്‍ ചട്ടവിരുദ്ധമായി എന്തെങ്കിലും സംസാരിച്ചാല്‍ അത് തിരുത്താന്‍ മാത്രമുള്ള അവകാശമേ ചെയര്‍പേഴ്‌സണുള്ളൂ എന്നും മോറല്‍ സയന്‍സ് ടീച്ചറാവുക എന്നത് ഇവരുടെ ഡ്യൂട്ടിയല്ല എന്നുമായിരുന്നു മൊയ്ത്ര ട്വീറ്റിലൂടെ നല്‍കിയ മറുപടി.

സര്‍ക്കാരിനോടുള്ള കോപത്തോടെ പ്രസംഗിച്ച മൊയ്ത്രയോട് ‘ദേഷ്യം അടക്കി ശാന്തമാവാനും കുറച്ചുകൂടെ സ്‌നേഹത്തോടെ പെരുമാറാനും’ ആയിരുന്നു രമാ ദേവി ആവശ്യപ്പെട്ടത്. ഇതുകാരണം തന്റെ പ്രസംഗം തടസപ്പെട്ടുവെന്നാണ് മൊയ്ത്ര പറയുന്നത്.

Read more

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ പ്രസിഡന്റ് രാംനാഥ് കോവിന്ദ് നടത്തിയ അഭിസംബോധനാ പ്രസംഗത്തിനുള്ള നന്ദിപ്രമേയ പ്രസംഗത്തില്‍ കേന്ദ്രസര്‍ക്കാരിനെ മൊയ്ത്ര രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചപ്പോഴായിരുന്നു അദ്ധ്യക്ഷ രമാ ദേവി ഇടപെട്ടത്. ഇതാണ് മൊയ്ത്രയെ ചൊടിപ്പിച്ചത്.