മദ്രസകള്‍ ഭീകരരെ സൃഷ്ടിക്കുന്നതായി ഷിയ ബോര്‍ഡ് മേധാവി വസിം റിസ്വി

മദ്രസകള്‍ ഭീകരരെ സൃഷ്ടിക്കുന്നതായി ഷിയ ബോര്‍ഡ് മേധാവി വസിം റിസ്വി. ഇതു ചൂണ്ടികാട്ടി അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോഡിക്കും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും കത്തയച്ചു.

എത്ര മദ്രസ്സകളാണ് എന്‍ജിനീയര്‍മാരെയും, ഡോക്ടര്‍മാരെയും, ഐ.എ.എസ് ഓഫീസര്‍മാരെയും സൃഷ്ടിച്ചത് എന്നു ഷിയാ ബോര്‍ഡ് ചെയര്‍മാന്‍ വസീം റിസ്വി ചോദിക്കുന്നു. പക്ഷേ ചില മദ്രസകള്‍ ഭീകരരെ സൃഷ്ടിച്ചുവെന്നു അദ്ദേഹം പറഞ്ഞു.

മദ്രസകളെ ഔപചാരിക വിദ്യാഭ്യാസ ബോര്‍ഡുകളുടെ കീഴില്‍ കൊണ്ടുവരാനായി ശ്രമിക്കണം. മദ്രസകളെ സി.ബി.എസ്.ഇ, ഐസിഎസ്ഇ ബോര്‍ഡിനു കീഴില്‍ കൊണ്ടു വരണം. അമുസ്ലിം വിദ്യാര്‍ത്ഥികളെ മദ്രസകളില്‍ വിദ്യാഭാസം നടത്താന്‍ അനുവദിക്കണം. മതവിദ്യാഭ്യാസം ഓപ്ഷണലാക്കണമെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതേ സമയം വസീം റിസ്വി നടത്തിയ പരമാര്‍ശത്തിനു എതിരെ പല ഇസ്ലാമിക് സംഘടന നേതാക്കളും രംഗത്ത് വന്നു. ഓള്‍ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തിഹാദുല്‍ മുസ്ലിമീനിന്റെ പ്രസിഡന്റ് അസദുദ്ദീന്‍ ഒവൈസി ഷിയ ബോര്‍ഡ് ചെയര്‍മാന്‍ വസിം റിസ്വി ഒരു കോമാളിയാണ്. അദേഹം അവസരവാദിയായും സ്വയം ആര്‍എസ്എസിന് ആത്മാവിനെ സമര്‍പ്പിച്ച വ്യക്തിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.