ലഡാക്ക് സംഘർഷം; സോനം വാങ് ചുക്ക് അറസ്റ്റിൽ, അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി

ലഡാക്ക് സംഘർഷത്തിന് പിന്നാലെ സോനം വാങ് ചുക്കിനെ അറസ്റ്റ് ചെയ്ത് ലേ പൊലീസ്. സോനത്തിനെ പൊലീസ് അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി. ലഡാക്കിൽ നിന്നെത്തിയ സംഘവുമായി ആഭ്യന്തരമന്ത്രാലയ പ്രതിനിധികൾ നാളെ ചർച്ച നടത്തും. പ്രക്ഷോഭത്തിന് കാരണമായത് സോനം വാങ് ചുകിന്റെ പ്രസംഗങ്ങളാണെന്ന് ലഡാക്ക് ഭരണകൂടവും കേന്ദ്രസർക്കാരും ആരോപിച്ചിരുന്നു.

ലേയിൽ വച്ചാണ് സോനം വാങ് ചുക് അറസ്റ്റിലായത്. കേന്ദ്ര അന്വേഷണ ഏജൻസികൾ സോനം വാങ് ചുകിനെതിരെ അന്വേഷണം ആരംഭിച്ചിരുന്നു. ലഡാക്കിലെ പ്രക്ഷോഭം നടന്ന് രണ്ട് ദിവസത്തിന് ശേഷം സോനം വാങ് ചുകിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

സോനം വാങ് ചുകിന്റെ പ്രസംഗങ്ങളാണ് യുവാക്കളെയും ലഡാക്കിലെ ജനങ്ങളെയും പ്രകോപിപ്പിച്ചതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചിരുന്നത്. സോനം വാങ്ചുക്കിന്റെ എൻ.ജി.ഒക്കെതിരെ കേന്ദ്ര ഏജൻസികൾ അന്വേഷണം ശക്തമാക്കിയിരുന്നു. എൻ.ജി.ഒയുടെ ലൈസൻസ് കേന്ദ്ര സർക്കാർ റദ്ദാക്കിയിരുന്നു.

Read more