പി.പി.ഇ കിറ്റും സാനിറ്റൈസറുമായ് പത്രിക സമർപ്പണം! വോട്ടും നോട്ടും തേടി ഒരു സ്ഥാനാർത്ഥി

പിപിഇ കിറ്റ് ധരിച്ച് കൈയിൽ സാനിറ്റൈസറും തെർമൽ സ്കാനറും പിടിച്ച് നാമനിർദ്ദേശ പത്രിക സമർപ്പിച്ച് ഷാജഹാൻപൂരിലെ നിയമസഭാ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥി.സംയുക്ത് വികാസ് പാർട്ടി സ്ഥാനാർത്ഥി വൈധ്‌രാജ് കിഷന്റെ 19-ാമത്തെ തെരഞ്ഞെടുപ്പാണിത്.

എന്തിനാണ്  സാനിറ്റൈസറും തെർമൽ സ്കാനറും കയ്യിൽ പിടിച്ചിരിക്കുന്നതെന്ന് ചോദിച്ചപ്പോൾ, സമ്പർക്കത്തിൽ വരുന്നവരുടെ താപനില ആദ്യം പരിശോധിക്കുമെന്നും കൊറോണ വൈറസിൽ നിന്ന് രക്ഷപ്പെടാനാണ് കിറ്റ് ധരിച്ചതെന്നും കിഷൻ പറഞ്ഞു.

കിഷൻ ഇതുവരെ മത്സരിച്ച 18 തെരഞ്ഞെടുപ്പുകളിലും കെട്ടിവെച്ച കാശ് പോയി.എന്നാൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ഗൊരഖ്പൂരിൽ കൂടി നാമനിർദേശ പത്രിക സമർപ്പിക്കുമെന്ന് സ്ഥാനാർത്ഥി പറഞ്ഞു.മുമ്പ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലും മത്സരിക്കാൻ ശ്രമിച്ചു.ഫീസ് കെട്ടിവച്ചിരുന്നുവെങ്കിലും നാമനിർദ്ദേശകരെ ലഭിച്ചില്ല.

1994-ൽ നഗരസഭ അംഗമാകാനായി ഞാൻ ആദ്യം മത്സരിച്ചു. പിന്നീട് 1995-ൽ ചെയർമാൻ സ്ഥാനത്തേക്ക് മത്സരിച്ചു.ഓരോ വോട്ടർമാരിൽ നിന്നും താൻ വോട്ടും നോട്ടും അഭ്യർത്ഥിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.“എനിക്ക് 8,000 വോട്ടും 1.5 ലക്ഷം രൂപയും ലഭിച്ചു,” അദ്ദേഹം പറഞ്ഞു.

സംയുക്ത വികാസ് പാർട്ടിയിൽ നിന്ന് ഒരാൾ പത്രിക സമർപ്പിച്ചതായി സിറ്റി മജിസ്‌ട്രേറ്റ് ദേവേന്ദ്ര പ്രതാപ് സിംഗ് സ്ഥിരീകരിച്ചു.