ബി.ജെ.പി വിശ്വസ്തൻ പ്രവീൺ സൂദ് സി.ബി.ഐ മേധാവി

സിബിഐയുടെ പുതിയ മേധാവിയായി കർണാടക ഡിജിപി പ്രവീൺ സൂദ്. രണ്ട് വർഷത്തേക്കാണ് നിയമനം. കർണാടകയിലെ ബിജെപിയുടെ വിശ്വസ്ഥനായിരുന്നു പ്രവീൺ സൂദ്. 1986 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. ബിജപിക്കുവേണ്ടി പണിയെടുക്കുന്ന പ്രവീൺ സൂദിനെതിരെ അധികാരത്തിൽ വന്നാല് നടപടിയെടുക്കുമെന്ന് ഡികെ ശിവകുമാർ പറഞ്ഞിരുന്നു. സംസ്ഥാനത്ത് കോൺഗ്രസ് അധികാരത്തിലെത്തിയതിന്റെ തൊട്ടു പിറകെയാണ് കേന്ദ്ര സർക്കാരിന്റെ പുതിയ നീക്കം.

മൂന്ന് പേരുടെ ചുരുക്ക പട്ടികയാണ് സിബിഐ മേധാവി സ്ഥാനത്തേക്ക് അവസാനം തയ്യാറായത്. മധ്യപ്രദേശ് ഡിജിപി സുധീർ സക്സേന, കേന്ദ്ര ഫയർ സർവീസസ് മേധാവി താജ് ഹസ്സൻ കർണാടക ഡിജിപി പ്രവീൺ സൂദ് എന്നിവരായിരുന്നു പട്ടികിൽ ഇടം പിടിച്ചത്. പ്രവീൺ സൂദിന് ആദ്യം മുതലേ പ്രഥമ പരിഗണന ലഭിച്ചിരുന്നു.