രാഹുലിന്റെ നിര്‍ദേശം; വന്യമൃഗശല്യം പരിഹരിക്കാന്‍ കേരളവും തമിഴ്‌നാടുമായി ചര്‍ച്ചയ്ക്ക് തയാറെന്ന് കര്‍ണാടക; വനംമന്ത്രിമാരുമായി കൂടിക്കാഴ്ച്ച നടത്തും; പ്രതീക്ഷ

വന്യമൃഗശല്യം പരിഹരിക്കാന്‍ അതിര്‍ത്തി സംസ്ഥാനങ്ങളുമായി ചര്‍ച്ചകള്‍ക്ക് തയാറെന്ന് കര്‍ണാടകം. കേരള, തമിഴ്നാട് വനം മന്ത്രിമാരുമായി ചര്‍ച്ച നടത്തുമെന്ന് കര്‍ണാടകം അറിയിച്ചിരിക്കുന്നത്. മാനന്തവാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചതിനുപിന്നാലെ വയനാട് എം.പി. രാഹുല്‍ഗാന്ധിക്ക് അയച്ച കത്തിലാണ് കര്‍ണാടക വനംമന്ത്രി ഈശ്വര്‍ ഖന്‍െഡ്ര ഇക്കാര്യം വ്യക്തമാക്കിയത്.

രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശാനുസരണം കെ.സി. വേണുഗോപാല്‍ ബന്ധപ്പെട്ടതിനെത്തുടര്‍ന്നാണ് മുഖ്യമന്ത്രിയുമായി സംസാരിച്ച് സഹായധനം പ്രഖ്യാപിച്ചതെന്നും കത്തില്‍ പറയുന്നു. സര്‍ക്കാര്‍ നടപടിക്കെതിരേ ബിജെപി രംഗത്തെത്തി.നിയമവിരുദ്ധമായാണ് തുകഅനുവദിച്ചതെന്ന് പാര്‍ട്ടി സംസ്ഥാനപ്രസിഡന്റ്്ബി.വൈ.വിജയേന്ദ്ര എക്‌സിലൂടെ ആരോപിച്ചു.

എന്നാല്‍, കര്‍ണാടക ബിജെപി നേതത്വത്തിന്റെ പരാമര്‍ശത്തോട് പ്രതികരിക്കാന്‍ കേരളത്തിലെ ബിജെപി അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ തയാറായിട്ടില്ല. മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ നിന്ന് അദേഹം കഴിഞ്ഞ ദിവസം ഒഴിഞ്ഞ് മാറിയിരുന്നു.