ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുളള ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ട് ശ്രേയസ് അയ്യര്‍. വിരാട് കോഹ്ലി വിരമിച്ച ഒഴിവില്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടാന്‍ എറ്റവും അര്‍ഹതയുളള താരമായിരുന്നു ശ്രേയസ്. കൂടാതെ കോഹ്ലിയുടെ നാലാം നമ്പര്‍ പൊസിഷനിലേക്ക് ഇന്ത്യക്ക് ആശ്രയിക്കാവുന്ന താരം കൂടിയായിരുന്നു. ഈ വര്‍ഷത്തെ ഐപിഎലില്‍ ഉള്‍പ്പെടെ സ്ഥിരതയാര്‍ന്ന പ്രകടനമാണ് ശ്രേയസ് കാഴ്ചവയ്ക്കുന്നത്. എന്നിട്ടും താരത്തിന് ടീമില്‍ ഇടംലഭിച്ചില്ല.
ശ്രേയസ് അയ്യരിനെ പിന്തളളി കരുണ്‍ നായരാണ് ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ഇടംനേടിയത്. ടീമില്‍ ഉള്‍പ്പെടാന്‍ അര്‍ഹതയുളള താരം തന്നെയാണ് കരുണ്‍. എന്നാല്‍ കരുണിനൊപ്പം തന്നെ ശ്രേയസിനെ കൂടി സെലക്ടര്‍മാര്‍ക്ക് പരിഗണിക്കാമായിരുന്നു എന്നാണ് ആരാധകര്‍ പറയുന്നത്. ഇക്കഴിഞ്ഞ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യന്‍ ടീം കിരീടം നേടിയതില്‍ നിര്‍ണായക പങ്കാണ് താരം വഹിച്ചിരുന്നത്. കൂടാതെ ഇന്ത്യന്‍ താരങ്ങള്‍ ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന് ബിസിസിഐ നിര്‍ബന്ധം പിടിച്ച സമയത്ത് ശ്രേയസ് ആ ഫോര്‍മാറ്റിലും കളിച്ച് ശ്രദ്ധേയ പ്രകടനം കാഴ്ചവച്ചിരുന്നു.
Read more
മുംബൈക്കായി കളത്തിലിറങ്ങിയ ശ്രേയസ് 68.57 ശരാശരിയില്‍ 480 റണ്‍സാണ് നേടിയത്. ക്യാപ്റ്റനെന്ന നിലയില്‍ ഐപിഎലില്‍ കഴിഞ്ഞ തവണ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ശ്രേയസ് കിരീടം നേടികൊടുത്തു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 14 ടെസ്റ്റുകളില്‍ ഇതുവരെ കളിച്ച അയ്യര്‍ 24 ഇന്നിങ്‌സുകളില്‍ നിന്നായി 811 റണ്‍സ് നേടിയിട്ടുണ്ട്. ഒരു സെഞ്ച്വറിയും അഞ്ച് അര്‍ധസെഞ്ച്വറിയും താരം നേടി. 105 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 36.86 ശരാശരിയാണ് താരത്തിനുളളത്.