പത്ത് രൂപ ഒന്നിച്ച് കാണാത്ത നിങ്ങളാണോ പത്ത് ലക്ഷത്തിന്റെ വണ്ടി വാങ്ങാന്‍ വന്നതെന്ന് പരിഹാസം, അപമാനിതനായ കര്‍ഷകന്റെ മധുരപ്രതികാരം, സിനിമയെ വെല്ലുന്ന ട്വിസ്റ്റ്

ഒരാളെ ആദ്യ നോട്ടത്തില്‍ തന്നെ വിലയിരുത്തി കളയരുതെന്ന് പറയാറുണ്ട്, ഇതിനെ സാധൂകരിക്കുന്ന സംഭവമാണ് കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് കര്‍ണ്ണാടകയില്‍ നടന്നത്. തന്റെ കാര്‍ഷികാവശ്യങ്ങള്‍ക്കായ ി ഒരു പിക് അപ് വാന്‍ വാങ്ങാന്‍ തുകൂരിലെ മഹീന്ദ്ര ഷോറൂമിലേക്ക് എത്തിയതായിരുന്നു കെംപഗൗഡ. എന്നാല്‍ അദ്ദേഹത്തിന്റെ വസ്ത്രധാരണം കണ്ട സെയ്ല്‍സ്മാന്‍ അദ്ദേഹത്തെ പരിഹസിക്കുകയും പുറത്താക്കുകയുമായിരുന്നു. പത്ത് രൂപ പോലും തികച്ചെടുക്കാനില്ലാത്തവനാണ് പത്ത് ലക്ഷത്തിന്റെ വണ്ടി വാങ്ങാന്‍ വന്നത് എന്നതായിരുന്നു പരിഹാസം.

എന്നാല്‍ കെംപഗൗഡ പിന്‍മാറിയില്ല. ഒരു മണിക്കൂറിനുള്ളില്‍ തന്നെ കെംപഗൗഡ പണവുമായെത്തുകയും അന്ന് തന്നെ എസ്.യു.വി ഡെലിവറി ചെയ്യണമെന്നും ആവശ്യപ്പെടുകയായിരുന്നു.
പക്ഷേ, അന്ന് തന്നെ തങ്ങള്‍ക്ക് വാഹനം ഡെലിവറി ചെയ്യാന്‍ പറ്റില്ലെന്ന് ഷോറൂം അറിയിക്കുകയായിരുന്നു. എന്നാല്‍ അവരില്‍ നിന്നും കാര്‍ വാങ്ങാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു പിന്നീടുള്ള കെംപഗൗഡയുടെ പ്രതികരണം.

കെംപെഗൗഡ തിലകനഗര പൊലീസ് സ്റ്റേഷനില്‍ പരാതി രജിസ്റ്റര്‍ ചെയ്തു. ് സെയില്‍സ്മാനും മറ്റ് ജീവനക്കാരും കെംപെഗൗഡയോട് ക്ഷമാപണം നടത്തുകയും ക്ഷമാപണ കത്ത് നല്‍കുകയും ചെയ്തതോടെയാണ് പ്രശ്‌നം തീര്‍പ്പായത്.