യോഗി ആദിത്യനാഥിന് എതിരെ മത്സരിക്കാൻ ഡോക്ടർ കഫീൽ ഖാൻ

ഏതെങ്കിലും പാർട്ടി പിന്തുണച്ചാൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ഗോരഖ്പൂരിൽ മത്സരിക്കുമെന്ന് ഡോ. കഫീൽ ഖാൻ.  ആദിത്യനാഥിനെതിരെ ഗോരഖ്പൂരിൽ ഏതെങ്കിലും പാർട്ടി ടിക്കറ്റ് നൽകിയാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ റെഡിയാണ്,അദ്ദേഹം പറഞ്ഞു .മാർച്ച് മൂന്നിനാണ് ഗോരഖ്പൂരിൽ ആറാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത്

2017 ഓഗസ്റ്റിൽ ബിആർഡി മെഡിക്കൽ കോളജിൽ 80 കുടുംബങ്ങളിലെ കുട്ടികൾ ഓക്സിജൻ കിട്ടാതെ മരിച്ച ദുരന്തത്തിൽ താൻ ബലിയാടാക്കപ്പെട്ടതായി ഖാൻ പറഞ്ഞു.കഴിഞ്ഞ വർഷം നവംബർ ഒമ്പതിന് ഡോ. ഖാനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടതിനെ തുടർന്ന് അദ്ദേഹം ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു

“ഫേസ്‌ബുക്ക്, ട്വിറ്റർ തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഞാൻ സജീവമാണ് . ഇപ്പോൾ ഞാൻ മുംബൈയിലാണ്. ഇവിടെ നിന്ന് ഞാൻ ഹൈദരാബാദിലേക്കും ബാംഗ്ലൂരിലേക്കും എന്റെ പുസ്തകത്തിന്റെ പ്രചരണത്തിനായി പോകും- ‘ദി ഗോരഖ്പൂർ. ഹോസ്പിറ്റൽ ട്രാജഡി’ ഒരു ഡോക്ടറുടെ ഓർമ്മക്കുറിപ്പ്, 5000-ലധികം കോപ്പികൾ വിറ്റഴിഞ്ഞ ബെസ്റ്റ് സെല്ലറായി,” അദ്ദേഹം പറഞ്ഞു.

പുസ്തകപ്രകാശനത്തിന് ശേഷം തിരഞ്ഞെടുപ്പിന്റെ പേരിൽ പോലീസിന്റെ വേട്ടയാടൽ തുടരുകയാണ്.