നാസയെ തളളി ഐ.എസ്.ആര്‍.ഒ; വിക്രം ലാന്‍ഡറിന്‍റെ അവശിഷ്ടങ്ങൾ നേരത്തെ കണ്ടെത്തിയിരുന്നെന്ന് ചെയര്‍മാന്‍ കെ. ശിവന്‍

ചന്ദ്രോപരിതലത്തില്‍ സേഫ്റ്റ് ലാന്‍ഡിംഗ് നടത്താനുള്ള ശ്രമത്തിനിടെ കാണാതായ വിക്രം ലാന്‍ഡറിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സി (നാസ) യുടെ വാദത്തെ തള്ളി ഐഎസ്ആര്‍ഒ. വിക്രം ലാന്‍ഡര്‍ എവിടെയാണെന്ന് നേരത്തെ തന്നെ കണ്ടെത്തിയതാണെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍ പ്രതികരിച്ചു. സെപ്റ്റംബര്‍ 10-ന് തന്നെ ഇക്കാര്യം വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.

വിക്രം ലാന്‍ഡറിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന വിവരം ഇന്നലെ പുലര്‍ച്ചെയോടെയാണ് നാസ പുറത്തു വിട്ടത്. ച​ന്ദ്ര​നെ വ​ല​യം ചെ​യ്യു​ന്ന നാ​സ​യു​ടെ  ബ​ഹി​രാ​കാ​ശ​വാ​ഹ​നം എ​ടു​ത്ത ചി​ത്ര​ങ്ങ​ളി​ൽ ​നി​ന്ന്​​ ത​മി​ഴ്​​നാ​ട്ടി​ലെ മ​ധു​ര സ്വ​ദേ​ശി​യാ​യ എ​ൻ​ജി​നീ​യ​ർ ഷ​ൺ​മു​ഖ സു​ബ്ര​മ​ണ്യ​ൻ ച​ന്ദ്രോ​പ​രി​ത​ല​ത്തി​ൽ ലാ​ൻ​ഡ​ർ ഇ​ടി​ച്ചി​റ​ങ്ങി​യ​തി​​​െൻറ 700 മീ​റ്റ​ർ വ​ട​ക്കു​പ​ടി​ഞ്ഞാ​റാ​ണ്​ അ​വ​ശി​ഷ്​​ട​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. 21 ഭാഗങ്ങളായി ചിന്നിച്ചിതറിയ നിലയിലാണ് വിക്രം ലാന്‍ഡറുള്ളതെന്നാണ് നാസ അറിയിച്ചത്.