ഫരീദാബാദില്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സ്വയം വെടിവെച്ച് മരിച്ചു

ഹരിയാനയിലെ ഫരീദാബാദില്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സ്വയം വെടിവെച്ച് മരിച്ചു. ഫരീദാബാദ് പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ വിക്രം കപൂറിനെയാണ് സ്വന്തം വസതിയില്‍ വെച്ച് തന്റെ സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് നിറയൊഴിച്ച് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

ആത്മഹത്യയ്ക്കുള്ള കാരണം വ്യക്തമല്ല. വിക്രം കപൂര്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അസ്വസ്ഥനായിരുന്നുവെന്നാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത്. വിവരമറിഞ്ഞ് ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read more

58- കാരനായ വിക്രം കപൂര്‍ കുരുക്ഷേത്ര ജില്ലയില്‍ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥനായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ഇദ്ദേഹത്തിനെ ഐപിഎസ് ഉദ്യോഗസ്ഥനായി സ്ഥാനക്കയറ്റം നല്‍കിയത്. 2020 ഒക്ടോബര്‍ 31- നാണ് ഇദ്ദേഹം വിരമിക്കേണ്ടത്.