ആളുകൾ കൂടുന്ന സ്ഥലങ്ങളിൽ പരിശോധന കൂട്ടണം, ഇറാന് അനൂകൂലമായി തീവ്രരീതിയിൽ പ്രസംഗിക്കുന്നവരെ കണ്ടെത്തിവെയ്ക്കണം'; സംസ്ഥാനങ്ങൾക്ക് ജാഗ്രത നിർദേശം നൽകി കേന്ദ്രം

ഇറാൻ – യുഎസ് – ഇസ്രായാൽ യുദ്ധത്തിൽ കനത്ത ജാഗ്രതനിർദേശം പുറപ്പെടുവിച്ച് കേന്ദ്രം. സാഹചര്യം മുതലെടുക്കാൻ നീക്കമുണ്ടാകുമെന്നും ജൂത സ്ഥാപനങ്ങൾക്കും ഇറാൻ സ്ഥാപനങ്ങൾക്കും സുരക്ഷ കൂട്ടണമെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകി.

അൽ ഖ്വയ്ദ, ഐഎസ് സംഘടനകളുടെ ആക്രമണസാഹചര്യം കരുതണം. ആളുകൾ കൂടുന്ന സ്ഥലങ്ങളിൽ പരിശോധന കൂട്ടണം. നവമാധ്യമങ്ങളും നീരീക്ഷണം കടുപ്പിക്കണം. സുരക്ഷ ഏജൻസികൾക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകി.

ഇറാനുമായി ബന്ധപ്പെട്ട പ്രതിഷേധത്തിൽ ജാഗ്രത വേണമെന്നും പ്രതിഷേധങ്ങൾ സംഘർഷമാകാതെ നിയന്ത്രിക്കണമെന്നും സംസ്ഥാനങ്ങൾക്ക് കത്തയച്ചു. ഇറാന് അനൂകൂലമായി തീവ്രരീതിയിൽ പ്രസംഗിക്കുന്നവരെ കണ്ടെത്തിവെയ്ക്കണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Read more