'ഇന്ത്യയുടെ വളർച്ച ചൈനയെ മറികടക്കുന്നത് എങ്ങനെ' 2010- ൽ ഇന്ത്യയെ പ്രശംസിച്ച്‌ ദി ഇക്കണോമിസ്റ്റ്; 2020- ൽ ഇന്ത്യ തകരുന്ന ജനാധിപത്യം

ലണ്ടൻ ആസ്ഥാനമായുള്ള ദി ഇക്കണോമിസ്റ്റിന്റെ ജനുവരി 23 പതിപ്പിന്റെ കവർ സ്റ്റോറി ഇന്ത്യയിൽ ചർച്ചയായിരിക്കുകയാണ്. “അസഹിഷ്ണുത ഇന്ത്യ – ലോകത്തെ ഏറ്റവും വലിയ ജനാധിപത്യത്തെ മോദി എങ്ങനെ അപകടത്തിലാക്കുന്നു” എന്ന തലക്കെട്ടിലാണ് മാസികയിൽ കവർ സ്റ്റോറി വന്നിരിക്കുന്നത്. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഭരണകക്ഷിയായ ബി.ജെ.പി കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതിയും അതിന്റെ ഭിന്നിപ്പിക്കൽ രാഷ്ട്രീയത്തിലുമാണ് ദി ഇക്കണോമിസ്റ്റ് ശ്രദ്ധയൂന്നുന്നത്.

പല സോഷ്യൽ മീഡിയ ഉപയോക്താക്കളും ദ ഇക്കണോമിസ്റ്റിന്റെ നിലവിലെ കവറിനെ 2010 ഒക്ടോബറിലെ കവറുമായി താരതമ്യപ്പെടുത്തി, ഇത് ഇന്ത്യയുടെ ഭാവിയെ കുറിച്ചുള്ള മനോഹരമായ ചിത്രം വരച്ചു കാട്ടുന്നതായിരുന്നു 2010- ലെ കവർ സ്റ്റോറി. മൻ‌മോഹൻ സിംഗിന്റെയും കോൺഗ്രസിന്റെയും നേതൃത്വത്തിലുള്ള യുണൈറ്റഡ് പ്രോഗ്രസീവ് അലയൻസ് (യു.പി.എ) സർക്കാരാണ് അന്ന് രാജ്യം ഭരിച്ചിരുന്നത്. “ഇന്ത്യയുടെ വളർച്ച എങ്ങനെ ചൈനയെ മറികടക്കും” എന്നായിരുന്നു അന്നത്തെ കവർ സ്റ്റോറിയുടെ തലക്കെട്ട്.

പ്രധാനമന്ത്രി മോദി അന്താരാഷ്ട്ര മാധ്യമങ്ങളുടെ വിമർശനങ്ങൾ നേരിടുന്നത് ഇത് ആദ്യ സംഭവമല്ല. 2019 മെയ് മാസത്തിൽ ടൈം മാഗസിൻ മോദിയെ “ഇന്ത്യാസ് ഡിവൈഡർ-ഇൻ-ചീഫ്” (ഇന്ത്യയെ വിഭജിക്കുന്ന തലവൻ) എന്ന് അഭിസംബോധന ചെയ്തിരുന്നു. #BoycottTime എന്ന ഹാഷ്‌ടാഗ് ഉപയോഗിച്ച് മാസികയെ ബഹിഷ്‌കരിക്കാൻ അന്ന് മോദിയുടെ അനുയായികൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചാരണം നടത്തിയിരുന്നു.

വെള്ളിയാഴ്ച, ചില സോഷ്യൽ മീഡിയ ഉപയോക്താക്കൾ സമാനമായ രീതിയിൽ ദി ഇക്കണോമിസ്റ്റിനെതിരെ പ്രതിഷേധം രേഖപ്പെടുത്താൻ തീരുമാനിച്ചു. #BoycottEconomy എന്ന ഹാഷ്‌ടാഗിലാണ് പ്രചാരണം. അതേസമയം ഈ ഹാഷ്‌ടാഗിലെ വിരോധാഭാസം പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

https://twitter.com/pankaj_mishra23/status/1220410557213396997?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1220410557213396997&ref_url=https%3A%2F%2Fscroll.in%2Farticle%2F950921%2Fanti-national-economist-twitter-reacts-to-the-magazines-new-cover-on-pm-modis-citizenship-act

https://twitter.com/pankaj_mishra23/status/1220379523214127104?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1220379523214127104&ref_url=https%3A%2F%2Fscroll.in%2Farticle%2F950921%2Fanti-national-economist-twitter-reacts-to-the-magazines-new-cover-on-pm-modis-citizenship-act

https://twitter.com/Vishj05/status/1220403011236687872?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1220403011236687872&ref_url=https%3A%2F%2Fscroll.in%2Farticle%2F950921%2Fanti-national-economist-twitter-reacts-to-the-magazines-new-cover-on-pm-modis-citizenship-act