റഷ്യൻ നിർമ്മിത കോവിഡ് വാക്‌സിൻ; ഇന്ത്യയിൽ മനുഷ്യരിലേക്ക് ഈ ആഴ്ച പരീക്ഷണം ആരംഭിക്കും

റഷ്യൻ നിർമ്മിത കോവിഡ് വാക്‌സിന്റെ പരീക്ഷണം ഇന്ത്യയിൽ മനുഷ്യരിലേക്ക് ഈ ആഴ്ച ആരംഭിക്കും.

സ്പുട്നിക്-വി അടിയന്തര പ്രതിരോധ മരുന്നായി ആഗോളതലത്തിൽ ഉപയോഗിക്കാനുള്ള ലൈസൻസിനായി റഷ്യ ലോകാരോഗ്യ സംഘടനയ്ക്ക് അപേക്ഷ നൽകിയിട്ടുണ്ട്.

സർക്കാർ അനുമതികളും വിദഗ്ധരുടെ റിപ്പോർട്ടുകളും വിശകലനം ചെയ്തു. ഈ ആഴ്ചയിൽ തിരഞ്ഞെടുക്കപ്പെട്ട വ്യക്തികളിൽ വാക്‌സിൻ പരിശോധന ആരംഭിക്കുമെന്നും കേന്ദ്ര ആരോഗ്യവകുപ്പ് അറിയിച്ചു.

പരീക്ഷണം ഈയാഴ്ച ആരംഭിക്കുമെന്നും നീതി ആയോഗ് അംഗം ഡോക്ടർ വി. കെ. പോൾ ചൊവ്വാഴ്ച സ്ഥിരീകരിച്ചിരുന്നു. പരീക്ഷണത്തിന്റെ രണ്ട്, മൂന്ന് ഘട്ടങ്ങൾ സംയുക്തമായാണ് നടത്തുകയെന്നും അദ്ദേഹം വ്യക്തമാക്കി.

റഷ്യയിലെ മോസ്‌കോ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഗാമാലേയ ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച സ്പുട്‌നിക്-വി എന്ന വാക്‌സിനാണ് ഇന്ത്യയ്ക്ക് ലഭ്യമാക്കിയത്.

Read more

സ്പുട്നിക്-വി അടിയന്തര പ്രതിരോധ മരുന്നായി ആഗോളതലത്തിൽ ഉപയോഗിക്കാനുള്ള ലൈസൻസിനായി റഷ്യ ലോകാരോഗ്യ സംഘടനയ്ക്ക് അപേക്ഷ നൽകിയിട്ടുണ്ട്. ‌