ജാമ്യം കിട്ടി പുറത്ത് ഇറങ്ങിയപ്പോള്‍ വീണ്ടും അറസ്റ്റ്; ഹാര്‍ദിക് പട്ടേലിനോട് പകവീട്ടി ബി.ജെ.പി സര്‍ക്കാര്‍

കോണ്‍ഗ്രസ് നേതാവ് ഹാര്‍ദിക് പട്ടേലിനെ ജയില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുവദിക്കാതെ ഗുജറാത്തിലെ ബി.ജെ.പി സര്‍ക്കാര്‍. രാജ്യദ്രോഹം കുറ്റം ചുമത്തി ജയില്‍ കഴിയവെ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ഉടനെ മറ്റൊരു കേസില്‍ ഹാര്‍ദിക്കിനെ വീണ്ടും അറസ്റ്റ് ചെയ്തു.

2015- ല്‍ ഗുജറാത്ത് സര്‍ക്കാര്‍ ചുമത്തിയ രാജ്യദ്രോഹക്കുറ്റത്തിനാണ് ഹാര്‍ദിക് ജയില്‍ കഴിഞ്ഞത്. പുറത്തിറങ്ങിയ ഉടനെ 2017 അനുമതിയില്ലാതെ റാലി നടത്തിയ കുറ്റത്തിന് ഗാന്ധിനഗര്‍ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.