സുപ്രീം കോടതി അന്തിമവിധി വരുന്നതു വരെ ആധാറുമായി ബന്ധപ്പെടുത്തിയില്ലെങ്കില്‍ പാന്‍ അസാധുവാകില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി

സുപ്രീം കോടതിയുടെ അന്തിമവിധി വരുന്നവരേയ്ക്കും ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍  അസാധുവാകില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി. ആധാര്‍ കേസില്‍ സുപ്രീം കോടതിയുടെ അന്തിമ വിധി വരുന്നതു വരെ ഇക്കാര്യത്തില്‍ നിര്‍ബന്ധം പാടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

പാനുമായി ആധാര്‍ ബന്ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ ഏഴു തവണയാണ് തിയതി നീട്ടി നല്‍കിയത്. നിലവില്‍ മാര്‍ച്ച് 31 ആണ് അവസാന തിയതി. കോടതി ഉത്തരവ് വന്നതോടെ ഈ തിയതി അപ്രസക്തമായിരിക്കുകയാണ്. നിലവില്‍ ഇതുവരെ പാന്‍ ബന്ധിപ്പിക്കാത്ത ആദായനികുതി ദായകര്‍ക്ക് ഈ ഉത്തരവ് ആശ്വാസമായിരിക്കുകയാണ്

Read more

ആദായനികുതി നിയമം സെക്ഷന്‍ 139 എഎ(2) പ്രകാരം എല്ലാവരും ആധാര്‍ നമ്പര്‍ ആദായനികുതി വകുപ്പിനെ അറിയിക്കണമെന്നുണ്ട്. ഇതുപ്രകാരമാണ് പാന്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചത്.