കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച നടപടി റദ്ദാക്കി

കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച നടപടി റദ്ദാക്കി. ആദായ നികുതി വകുപ്പ് അപ്പലേറ്റ് ട്രൈബ്യൂണലാണ് അക്കൗണ്ടുകള്‍ പുനഃസ്ഥാപിച്ച് നല്‍കിയത്. കോണ്‍ഗ്രസിന്റെ നാല് അക്കൗണ്ടുകളാണ് ആദായ നികുതി വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം മരവിപ്പിച്ചത്. അക്കൗണ്ടുകള്‍ മരവിപ്പിച്ചത് കേന്ദ്ര സര്‍ക്കാരാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.

കേസ് ഫെബ്രുവരി 21ന് ട്രിബ്യൂണല്‍ വീണ്ടും പരിഗണിക്കും. കോണ്‍ഗ്രസിന്റെ അക്കൗണ്ടുകള്‍ മാത്രമല്ല ജനാധിപത്യത്തെ തന്നെ മരവിപ്പിക്കുന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ നടപടിയെന്ന് എഐസിസി ട്രഷറര്‍ അജയ് മാക്കന്‍ പ്രതികരിച്ചിരുന്നു. തങ്ങള്‍ നല്‍കുന്ന ചെക്കുകള്‍ ബാങ്കുകള്‍ സ്വീകരിക്കുന്നില്ലെന്നും നടപടി ആദായ നികുതി വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരമാണെന്നും അജയ് പറഞ്ഞു.

ജനാധിപത്യത്തിന് നേരെയുള്ള കനത്ത പ്രഹരമെന്നായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രതികരിച്ചത്. ജനാധിപത്യത്തിനെതിരായ ആക്രമണത്തെ ചെറുക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വോണുഗോപാലും പ്രതികരിച്ചിരുന്നു.