സിവിൽ ഡിഫൻസ് നിയമങ്ങൾക്ക് കീഴിലുള്ള അടിയന്തര അധികാരങ്ങൾ പ്രയോഗിക്കാൻ ആവശ്യപ്പെട്ട് എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്കും അഡ്മിനിസ്ട്രേറ്റർമാർക്കും കത്തയച്ച് ആഭ്യന്തര മന്ത്രാലയം. ആവശ്യമായ മുൻകരുതൽ നടപടികൾ കാര്യക്ഷമമായി നടപ്പിലാക്കാനാണ് നിർദേശം.
Ministry of Home Affairs writes to chief secretaries and administrators of all states and Union Territories asking them to invoke emergency powers under civil defence rules for efficient implementation of the necessary precautionary measures. pic.twitter.com/JeIdbAVXBk
— ANI (@ANI) May 9, 2025
Read more
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശത്തോടെ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും 1968 ലെ സിവില്‍ ഡിഫന്‍സ് നിയമങ്ങളിലെ സെക്ഷന്‍ 11 നടപ്പിലാക്കാന്‍ കഴിയും, മുന്‍കരുതല്‍ നടപടികള്‍ വേഗത്തിലും ഫലപ്രദമായും നടപ്പിലാക്കുന്നുവെന്ന് ഉറപ്പാക്കാന്‍ അതത് സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍മാര്‍ക്ക് അടിയന്തരമായി സംഭരണത്തിനുള്ള അധികാരങ്ങള്‍ നല്‍കുന്നു. ഒരു പ്രതിസന്ധി ഘട്ടത്തിലോ അടിയന്തര സാഹചര്യത്തിലോ സാധനങ്ങൾ അല്ലെങ്കിൽ ഉപകരണങ്ങൾ പോലുള്ള ആവശ്യമായ വിഭവങ്ങൾ വേഗത്തിൽ നേടാൻ സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശത്തെ അധികാരികളെ അനുവദിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. അവശ്യവസ്തുക്കളുടെ കരുതല്‍ ശേഖരം ഉറപ്പാക്കുകയാണ് ലക്ഷ്യം.