ഇലക്ട്രിക് വാഹന മേഖലയില്‍ വമ്പിച്ച തൊഴിലവസരം; ഒരു കോടി പേര്‍ക്ക് പ്രയോജനപ്പെട്ടേക്കും

ഇലക്ട്രിക് വാഹനരംഗത്ത് ഒരു കോടി പേര്‍ക്ക് തൊഴിലവസരമൊരുങ്ങുന്നു. ഇതു സംബന്ധിച്ച രൂപരേഖ തയ്യാറായതായി സ്‌കില്‍ ഡെവലപ്മെന്റ് മന്ത്രാലയം അറിയിച്ചു.

ഇലക്ട്രിക് വാഹനങ്ങളുടെ രൂപകല്‍പ്പന, ബാറ്ററി നിര്‍മ്മാണം, വില്‍പ്പന, വില്‍പ്പനാനന്തര സേവനം, ഇന്‍ഫ്രാസ്ട്രക്ചര്‍ തുടങ്ങിയ മേഖലകളിലാണ് തൊഴിലവസരം സൃഷ്ടിക്കുക.

2020-ഓടെ 70 ലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കുന്നതിന് നാഷണല്‍ ഇലക്ട്രിക് മൊബിലിറ്റി മിഷന്‍ എന്ന പേരില്‍ 2013ല്‍ പദ്ധതി തയ്യാറാക്കിയിരുന്നു.

അതിനുപുറമെ, ഓട്ടോമോട്ടീവ് മിഷന്‍ പ്ലാന്‍ 2026 പ്രകാരം 6.5 കോടി തൊഴില്‍ വാഹനമേഖലയില്‍ മാത്രമുണ്ടാകുമെന്നാണ് കരുതുന്നത്.

കൊല്‍ക്കത്തയിലെ സെന്‍ട്രല്‍ സ്റ്റാഫ് ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, ഇലക്ട്രിക് വാഹനങ്ങളുടെ ടെക്നിഷ്യന്‍മാര്‍ക്ക് പരിശീലന പദ്ധതി തയ്യാറാക്കിയിരുന്നു.