കേരള മുഖ്യമന്ത്രി പ്രഖ്യാപനത്തിന് മുൻപ് നാടകീയ രംഗങ്ങൾ. കെസി വേണുഗോപാലിനെ രാഹുൽ ഗാന്ധി വിളിപ്പിച്ചു. രാഹുലിന്റെ വസതിയിലാണ് നിർണായക കൂടിക്കാഴ്ച നടന്നത്. മുഖ്യമന്ത്രി തീരുമാനം ഇന്ന് പ്രഖ്യാപിക്കാൻ ഇരിക്കെയാണ് കൂടിക്കാഴ്ച. എന്തിനാകും രാഹുൽ ഗാന്ധി കെ സിയെ വിളിപ്പിച്ചത് എന്ന കാര്യത്തിൽ വ്യക്തതയില്ല.
വളരെ പെട്ടെന്നാണ് കെസി വീട്ടിൽ നിന്ന് ഇറങ്ങിയത്. ദീപ ദാസ് മുൻഷിയും മുകുൾ വാസ്നിക്കും ഡൽഹിയിൽ നിന്ന് തിരിച്ചിട്ടില്ല. അവര്‍ ഡൽഹിയിൽ തന്നെ തുടരുകയാണ്. ചാര്‍ട്ടേഡ് ഫ്ലൈറ്റിലാകുമോ ഇരുവരുടെയും യാത്രയെന്നും ആ യാത്രയിൽ കേരളത്തിലേക്ക് കെസിയും വരുമോ എന്നുള്ള ചോദ്യങ്ങളാണ് ഉയരുന്നത്.
Read more
കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് തന്നെ ഉണ്ടാകുമെന്ന് നേതാക്കള്‍ അറിയിച്ചിരുന്നു. ഉച്ചക്ക് ഒരു മണിക്കാണ് കോണ്‍ഗ്രസ് നിയമസഭ കക്ഷി യോഗം വിളിച്ചിരിക്കുന്നത്. യോഗത്തിൽ ദീപാദാസ് മുൻഷിയും നിരീക്ഷകരും പങ്കെടുക്കും. നേതാക്കള്‍ കൂടി കേരളത്തിലേക്ക് എത്തിയ ശേഷമാകും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുകയെന്നാണ് സൂചന.







