ബിജെപിയുടെ തീരുമാനങ്ങളില്‍ ഇടപെടാറില്ല; ചില പ്രശ്നങ്ങള്‍ ഉണ്ടാകാം, പക്ഷേ തര്‍ക്കങ്ങളില്ലെന്ന് മോഹന്‍ ഭാഗവത്

ബിജെപിയുടെ തീരുമാനങ്ങളില്‍ ഇടപെടാറില്ലെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. രാഷ്ട്രീയ സ്വയംസേവക് സംഘ് തീരുമാനങ്ങളെടുക്കുന്നത് ബിജെപിക്കു വേണ്ടിയല്ലെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു. ബിജെപി അധ്യക്ഷനെ തീരുമാനിക്കുന്നത് വൈകുന്നത് സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ആര്‍എസ്എസ് മേധാവി.

അതേസമയം കേന്ദ്രസര്‍ക്കാരുമായി നല്ല ബന്ധത്തിലാണെന്നും മറ്റു തര്‍ക്കങ്ങളൊന്നുമില്ലെന്നും മോഹന്‍ ഭാഗവത് കൂട്ടിച്ചേര്‍ത്തു. തങ്ങള്‍ക്ക് കേന്ദ്രവുമായും സംസ്ഥാനങ്ങളുമായും നല്ല ഏകോപനമുണ്ട്. ആഭ്യന്തര വൈരുദ്ധ്യങ്ങളുണ്ടാകാം. എന്നാല്‍ ഒരു തരത്തിലുമുള്ള കലഹവുമില്ലെന്നും മോഹന്‍ ഭാഗവത് വ്യക്തമാക്കി.

Read more

തങ്ങള്‍ക്ക് എല്ലാ സര്‍ക്കാരുകളുമായും നല്ല ഏകോപനമുണ്ട്. ചില പ്രശ്നങ്ങള്‍ ഉണ്ടാകാം, പക്ഷേ തര്‍ക്കങ്ങളില്ല. ഒത്തുതീര്‍പ്പിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ അത് കൂടുന്നു. അഭിപ്രായങ്ങള്‍ ഉണ്ടാകാമെന്നും അത് ചര്‍ച്ച ചെയ്ത് ഒരു കൂട്ടായ തീരുമാനം എടുക്കുന്നുവെന്നും തീരുമാനങ്ങളെടുക്കുന്ന കാര്യത്തില്‍ ആര്‍എസ്എസും ബിജെപിയും പരസ്പരം വിശ്വസിക്കുന്നതായും മോഹന്‍ ഭാഗവത് പറഞ്ഞു.