ജര്‍മ്മനിയില്‍ നാസികള്‍ പാസാക്കിയ ബില്ലിന് സമാനമാണിത്; പൗരത്വ ഭേദഗതി ബില്ലിന് എതിരെ ഡെറിക് ഒബ്രിയാന്‍

രാജ്യസഭയില്‍ പൗരത്വ ഭേദഗതി ബില്ലിനെതിരെ ആഞ്ഞടിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി ഡെറിക് ഒബ്രിയാന്‍. ഇത്  ഭരണഘടനാവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, ബില്‍ പാസായാല്‍ സുപ്രീം കോടതിയെ സമീപിക്കുമെന്നും വ്യക്തമാക്കി.

ജര്‍മ്മനിയില്‍ നാസികള്‍ പാസാക്കിയ ബില്ലിന് സമാനമാണിത്, ബംഗാളികളെ ആരും ദേശസ്‌നേഹം പഠിപ്പിക്കേണ്ടതില്ല, ‘ഇത് സുവര്‍ണ ലിപികളില്‍ എഴുതപ്പെടുമെന്ന് പ്രധാനമന്ത്രി പറഞ്ഞത് ഞാന്‍ കേട്ടു. ഞാന്‍ പറഞ്ഞു തരാം. എവിടെയാണ് ഇതെഴുതപ്പെടുകയെന്ന്. ഇത് രാഷ്ട്രപിതാവിന്റെ ശവകുടീരത്തിലാണ് എഴുതപ്പെടുക. ഇവിടെയല്ല. അങ്ങ് കറാച്ചിയില്‍ ജിന്നയുടെ ശവകുടീരത്തില്‍’- അദ്ദേഹം തുറന്നടിച്ചു.

ലോക്സഭ പാസാക്കിയ പൗരത്വ ഭേദഗതി ബില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യസഭയില്‍ അവതരിപ്പിച്ചു. എന്‍ഡിഎയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമാണ് പൗരത്വ ബില്ലെന്ന് അമിത്ഷാ പറഞ്ഞു. രാജ്യസഭയില്‍ ചര്‍ച്ച ഇപ്പോഴും തുടരുകയാണ്.