വാട്‌സ്ആപ്പ് വഴി ഡീലിംഗ്; കൊറിയർ വഴി എത്തിയ അഞ്ച് ലക്ഷം രൂപയുടെ കൊക്കെയ്ൻ വാങ്ങുന്നതിനിടെ ആശുപത്രി സിഇഒ അറസ്റ്റിൽ

കൊറിയർ വഴിയെത്തിയ കൊക്കെയ്ൻ വാങ്ങുന്നതിനിടെ ആശുപത്രി സിഇഒ അറസ്റ്റിൽ. ഹൈദരാബാദ് ആസ്ഥാനമായിട്ടുള്ള ഒമേഗ ആശുപത്രിയുടെ സിഇഒയും ഡോക്ടറുമായ നമ്രത ചിഗുരുപതിയാണ് (34) അറസ്റ്റിലായത്. വാട്‌സ് ആപ്പ് വഴി ഓഡർ ചെയ്ത അഞ്ച് ലക്ഷം രൂപയുടെ കൊക്കെയ്ൻ വാങ്ങുന്നതിനിടയാണ് നമ്രത അറസ്റ്റിലായത്.

മുംബൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ലഹരി വിതരണക്കാരനായ വാൻഷ് ദാക്കറിൽ നിന്നാണ് നമ്രത ലഹരിവാങ്ങിയിരുന്നത്. സംഭവത്തിൽ ദാക്കറിൻ്റെ സഹായിയായ ബാലകൃഷ്‌ണണയെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നമ്രത വാട്ട്സ്ആപ്പ് വഴി ധക്കറുമായി ബന്ധപ്പെടുകയും 5 ലക്ഷം രൂപയുടെ കൊക്കെയ്ൻ ഓർഡർ ചെയ്യുകയും ചെയ്തുവെന്ന് പൊലിസ് പറഞ്ഞു. ഓൺലൈൻ വഴിയാണ് അവർ തുക കൈമാറിയത്.

അതേസമയം ലഹരിവാങ്ങാൻ 70 ലക്ഷം രൂപയോളം ചെലവഴിച്ചതായി നമ്രത സമ്മതിച്ചതായും പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു. ലഹരിസംഘവും ഇടപാടുകാരും നിരീക്ഷണത്തിലായിരുന്നുവെന്നും ഇരുവരിൽ നിന്നും 10,000 രൂപയും 53 ഗ്രാം കൊക്കെയ്നും രണ്ട് മൊബൈൽ ഫോണുകളും ഇവരിൽ നിന്ന് പിടിച്ചെടുത്തുവെന്നും അന്വേഷണ സംഘം പറഞ്ഞു. മുംബയെ വാൻഷിൽ നിന്നാണ് നമ്രത മയക്കുമരുന്ന് ഓർഡർ ചെയ്തത്, തുടർന്ന് ബാലകൃഷ്ണ മയക്കു മരുന്ന് നൽകാൻ റായദുർഗയിൽ എത്തി. ഇവിടെ വെച്ച് ഇയാൾ മയക്കുമരുന്ന് കൈമാറി. മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ വെങ്കണ്ണ പറഞ്ഞു.

Read more