തന്റെ അര്‍ബുദരോഗം മാറ്റിയത് ഗോമൂത്രം കുടിച്ചാണെന്ന് ഭോപ്പാലിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയും മലേഗാവ് സ്‌ഫോടനക്കേസ് പ്രതിയുമായ സാധ്വി പ്രജ്ഞ

അര്‍ബുദത്താല്‍ കഷ്ടപ്പെട്ട തന്റെ അസുഖം മാറിയത് ഗോമൂത്രം കഴിച്ചാണെന്ന് മലേഗാവ് സ്‌ഫോടനക്കേസിലെ പ്രതിയും ഭോപാലിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ സാധ്വി പ്രജ്ഞ. രാജ്യത്ത് ഗോക്കളോട് പെരുമാറുന്ന രീതിയില്‍ കടുത്ത വേദനയുണ്ടെന്നും ഗോധനം അമൃതാണെന്നും ഇന്ത്യ ടുഡെയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ്അവര്‍ പറഞ്ഞു.

ഗോമൂത്രവും പഞ്ചഗവ്യവും ചേര്‍ത്ത ആയുര്‍വേദ മരുന്നുകള്‍ കഴിച്ചാണ് തന്റെ അര്‍ബുദ രോഗം ഭേദമായത്. ഗോമൂത്രം, ചാണകം, നെയ്യ്, തൈര്,പാല്‍ എന്നിവ ചേര്‍ത്താണ് പഞ്ചഗവ്യം തയ്യാറാക്കുന്നത്. ഈ ചികിത്സാരീതിയുടെ ജീവിക്കുന്ന തെളിവാണ് താനെന്നും അവര്‍ പറഞ്ഞു.

പശുവിനെ പ്രത്യേക രീതിയില്‍ തടവുമ്പോള്‍ തടവുന്നയാളുടെ രക്തസമ്മര്‍ദം നിയന്ത്രണവിധേയമാകും. പിന്നില്‍ നിന്ന് കഴുത്തിലേക്ക് തടവിയാല്‍ ഗോമാതാവിനും സന്തോഷമാകുമെന്നും നിരന്തരം ഇത് ചെയ്യുന്ന പക്ഷം രക്തസമ്മര്‍ദ്ദം നിയന്ത്രണവിധേയമാകും. നേരെ തിരിച്ചായാല്‍ അത് അശാസ്ത്രീയമാകുമെന്നും അവര്‍ പറഞ്ഞു. മധ്യപ്രദേശിലെ മുന്‍ മുഖ്യമന്ത്രി ദ്വിഗ് വിജയ സിംഗിനെതിരെയാണ് ഇപ്പോള്‍ ജാമ്യത്തിലുള്ള ഇവര്‍ മത്സരിക്കുന്നത്.

Latest Stories

സല്‍മാന്‍ ഖാന്‍ വിവാഹാഭ്യര്‍ത്ഥന നടത്തി, ഞാന്‍ പറ്റില്ലെന്നും പറഞ്ഞു.. ഞാന്‍ എല്ലാവരോടും നോ പറയും: നടി ഷര്‍മിന്‍ സേഗാള്‍

IPL 2024: പറ്റുമെങ്കിൽ മുഴുവൻ സീസൺ കളിക്കുക അല്ലെങ്കിൽ വെറുതെ ലീഗിലേക്ക് വരരുത്, സൂപ്പർതാരങ്ങൾക്ക് കർശന നിർദേശം നൽകി ഇർഫാൻ പത്താൻ

കൈയ്ക്ക് ശസ്ത്രക്രിയക്ക് എത്തിയ 4 വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ചികിത്സാപ്പിഴവ്

സിനിമാതാരങ്ങൾക്ക് വേണ്ടി ഒരുക്കിയ വിരുന്നിൽ കൊക്കെയ്ൻ; ആരോപണത്തിൽ കമൽഹാസനെതിരെ അന്വേഷണം വേണമെന്ന് തമിഴ്നാട് ബിജെപി

മോദിയും കൂട്ടരും വിഡ്ഢികളുടെ സ്വര്‍ഗത്തില്‍; പ്രബീര്‍ വിഷയത്തില്‍ കേന്ദ്രത്തിന്റെമാടമ്പിത്തരം സുപ്രീംകോടതി ചുരുട്ടി കൊട്ടയിലിട്ടു; ആഞ്ഞടിച്ച് തോമസ് ഐസക്ക്

'സിനിമയിൽ അഭിനയിക്കാൻ പോകുന്നു, അഞ്ച് വർഷം കഴിഞ്ഞ് കാണാം'; അമ്മയ്ക്ക് കത്തെഴുതി വീടുവിട്ടിറങ്ങിയ 14കാരനെ കണ്ടെത്തി

ഇന്ത്യൻ ഫുട്ബോളിലെ സമാനതകളില്ലാത്ത ഇതിഹാസം ബൂട്ടഴിക്കുന്നു, സുനിൽ ഛേത്രിയുടെ വിരമിക്കൽ പ്രഖ്യാപനത്തിൽ ഞെട്ടി ആരാധകർ; വീഡിയോ വൈറൽ

യുക്രൈയിനെതിരെ ആക്രമണം കടുപ്പിച്ച് റഷ്യ; കരയുദ്ധത്തിലൂടെ ആറു ഗ്രാമങ്ങള്‍ കീഴടക്കി; വിദേശയാത്രകളെല്ലാം റദ്ദാക്കി പ്രസിഡന്റ് സെലെന്‍സ്‌കി

ഐശ്വര്യക്ക് ഇതെന്തുപറ്റി? കൈയില്‍ പ്ലാസ്റ്ററിട്ട് താരം, ബാഗുമായി മകളും; കാര്യം അന്വേഷിച്ച് ആരാധകര്‍

പുതിയ ചിത്രത്തിനായി രണ്ട് വർഷം ക്രിക്കറ്റ് പരിശീലനം; തോളുകൾ രണ്ടും സ്ഥാനം തെറ്റി; തുറന്നുപറഞ്ഞ് ജാൻവി കപൂർ