രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്നു; 28,204 പുതിയ രോ​ഗികൾ, അഞ്ച് മാസത്തിനിടെ ഏറ്റവും കുറവ്

രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്നു. 24 മണിക്കൂറിൽ 28,204 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

2020 മാർച്ചിനു ശേഷം ഇത്രയും കുറയുന്നത് ആദ്യമായാണ്. മൊത്തം കേസുകളുടെ എണ്ണം 3,19,98,158 ആയി, സജീവ കേസുകൾ 3,88,508 ആയി കുറഞ്ഞു.

373 പേരുടെ മരണം കൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ ആകെ മരണം 4,28,682 ആയി. ആഴ്ചയിലെ പോസിറ്റിവിറ്റി നിരക്ക് 2.36% ആണ്.

പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.87%. കഴിഞ്ഞ 15 ദിവസമായി ഈ നിരക്ക് 3 ശതമാനത്തിലും താഴെയാണെന്നത് ആശ്വാസകരമാണ്. ഇന്നലെ മാത്രം 15,11,313 സാമ്പിളുകളാണ് പരോശോധിച്ചത്. ഇതുവരെ 48,32,78,545 സാംപിളുകളാണ് പരിശോധയ്ക്ക് വിധേയമാക്കിയത്.

രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിലാണ്. ഇന്നലെ 13,049 കോവിഡ് കേസുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്ര 4505, തമിഴ്‌നാട് 1929, ആന്ധ്രപ്രദേശ് 1413, കർണാടക 1186 പേർക്കും കോവിഡ് റിപ്പോർട്ട് ചെയ്തു.