'മികച്ച പ്രകടനം നടത്തിയ ടിവികെയെ അഭിനന്ദിക്കുന്നു'; വിജയ്ക്ക് ആശംസയുമായി നരേന്ദ്ര മോദി

തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ മിന്നും തേരോട്ടം നടത്തിയ ടിവികെയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മികച്ച പ്രകടനം കാഴ്ചവെച്ച ടിവികെയെ അഭിനന്ദിക്കുവെന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്.

കൂടാതെ തമിഴ്‌നാടിന്റെ വികസനത്തിനും പുരോഗതിക്കും ആവശ്യമായ എല്ലാ കാര്യങ്ങളും കേന്ദ്രസര്‍ക്കാര്‍ ചെയ്യുമെന്നും മോദി എക്സ് പോസ്റ്റിൽ പറഞ്ഞു.

Read more

തമിഴ്നാട്ടിൽ കേവല ഭൂരിപക്ഷത്തിന് 118 സീറ്റുകൾ വേണം. ഏറ്റവും ഒടുവിൽ ലഭിച്ച വിവരം അനുസരിച്ച് വിജയ്‌യുടെ ടിവികെയ്ക്ക് ലഭിച്ചിരിക്കുന്നത് 106 സീറ്റുകളാണ്.