കോക്രോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്‌കെയുടെ ഇൻസ്റ്റഗ്രാം ഹാക്ക് ചെയ്തു; ബാക്കപ്പ് ഇൻസ്റ്റാഗ്രാം അക്കൗണ്ടും നീക്കം ചെയ്തു

കോക്രോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്‌കെയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തു.  ഇൻസ്റ്റഗ്രാം അക്കൗണ്ട് വീണ്ടെടുക്കാൻ നിരവധി തവണ ശ്രമിച്ചെങ്കിലും അതിന് കഴിഞ്ഞില്ലെന്ന് അഭിജീത്ത് പറഞ്ഞു. ഇതിന്റെ സ്‌ക്രീൻഷോട്ടുകളും അഭിജീത്ത് പങ്കുവച്ചിട്ടുണ്ട്.

‘റിക്കവർ ഇറ്റ് നൗ’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുമ്പോഴെല്ലാം നിങ്ങളുടെ സുരക്ഷയ്ക്കായി ഇൻസ്റ്റഗ്രാം അക്കൗണ്ട് ലോക്ക് ചെയ്തിരിക്കുന്നു എന്ന സന്ദേശമാണ് ലഭിക്കുന്നത്. അക്കൗണ്ട് വീണ്ടെടുക്കാൻ ഐഡന്റിറ്റി വെരിഫൈ ചെയ്യുകയും പുതിയ പാസ് വേർഡ് നൽകുകയും ചെയ്യേണ്ടതുണ്ടെന്നാണ് ഇൻസ്റ്റഗ്രാം പറയുന്നതെന്നും എക്‌സിൽ അഭിജിത്ത് കുറിച്ചു. ഇതിന്റെ സ്‌ക്രീൻഷോട്ടുകൾ ഉൾപ്പെടെയാണ് വിവരം പങ്കുവെച്ചിരിക്കുന്നത്.

Read more

കോക്രോച്ച് ജനതാ പാർട്ടിയുടെ എക്‌സ് അക്കൗണ്ടിന് കേന്ദ്രസർക്കാർ നേരത്തേ വിലക്കേർപ്പെടുത്തിയിരുന്നു. രാജ്യസുരക്ഷയ്ക്ക് ഭീഷണിയെന്നു ചൂണ്ടിക്കാട്ടി ഐബി കേന്ദ്രത്തിന് റിപ്പോർട്ട് നൽകിയതിനു പിന്നാലെയായിരുന്നു നടപടി. തുടർന്ന് കോക്രോച്ച് ഈസ് ബാക്ക് എന്ന പുതിയ അക്കൗണ്ടുമായി സംഘം വീണ്ടും എത്തി.