രാമക്ഷേത്രം പ്രധാന തിരഞ്ഞെടുപ്പ് വിഷയമാക്കണമെന്ന് ബി.ജെ.പി, പറ്റില്ലെന്ന് ജനതാദള്‍ യു; തിരഞ്ഞെടുപ്പ് പ്രചാരണപരിപാടിയില്‍ നേതാക്കളുട കൂട്ടത്തല്ല്

ബിഹാറിലെ ഹാജിപൂരില്‍ രാം വിലാസ് പസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് വേണ്ടി തിരഞ്ഞെടുപ്പ് യോഗം നടക്കുമ്പോള്‍ സഖ്യകക്ഷികളായ ജെഡിയു-ബിജെപി ലോക്കല്‍ നേതാക്കള്‍ തമ്മില്‍ കൂട്ടത്തല്ല്.

രാമക്ഷേത്രനിര്‍മ്മാണം മണ്ഡലത്തിലെ മുഖ്യ തിരഞ്ഞെടുപ്പ വിഷയമാക്കണം എന്നാവശ്യപ്പെട്ടാണ് യോഗം തുടങ്ങിയപ്പോള്‍ ബിജെപി നേതാക്കള്‍ എഴുന്നേറ്റത്. എന്നാല്‍ ഇപ്പോഴത്തെ പ്രശ്‌നം അതല്ലെന്നും ആ വിഷയം പരിഗണിക്കരുതെന്നും സഖ്യകക്ഷിയായ ജെഡിയുവിന്റെ നേതാക്കള്‍ ആവശ്യപ്പെട്ടു. ഇതിനെ തുടര്‍ന്ന് ഇരു പാര്‍ട്ടികളുടെയും നേതാക്കള്‍ ഏറ്റുമുട്ടുകയായിരുന്നു.

മണ്ഡലത്തില്‍ ഈ സഖ്യത്തിലെ തന്നെ കക്ഷിയായ രാം വിലാസ് പസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയാണ് മത്സരിക്കുന്നത്. നിലവില്‍ ബിഹാറിലെ 40 ലോക്‌സഭാ സീറ്റില്‍ ജനതാദള്‍ യു വും ബിജെപിയും 17 സീറ്റില്‍ വീതവും ബാക്കി ആറ് സീറ്റില്‍ എല്‍ജെപിയുമാണ് മത്സരിക്കുന്നത്.