രാജ്യത്ത് പൗരത്വം ഭേദ​ഗതി നിയമം ഉടൻ നടപ്പിലാക്കും; ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ

ഇന്ത്യയിൽ പൗരത്വം ഭേ​ദ​ഗതി നിയമം ഉടൻ നടപ്പിലാക്കുമെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് നിയമം നടപ്പിലാക്കുന്നത് വൈകിയതെന്നും നദ്ദ പറഞ്ഞു.

ബംഗാളിൽ പൊതുജന സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൗരത്വനിയമം പാർലമെന്റിൽ പാസായതാണ്. നിങ്ങൾക്കെല്ലാവർക്കും നിയമത്തിന്റെ പ്രയോജനം ലഭിക്കും. അതിനായി തങ്ങൾ പ്രതിജ്ഞാബദ്ധരാണ്.

കോവിഡ് കാരണമാണ് നിയമം നടപ്പാക്കുന്നത് വൈകിപ്പിച്ചത്. ഇപ്പോൾ സ്ഥിതിഗതികൾ പതിയെ മെച്ചപ്പെടുന്നുണ്ട്. നിയമം ഉടൻ നടപ്പിലാക്കും- നദ്ദ പറഞ്ഞു.

Read more

മമതാ ബാനർജിക്കും സർക്കാരിനുമെതിരെ രൂക്ഷവിമർശനങ്ങളാണ് നദ്ദ യോ​ഗത്തിൽ ഉയർത്തിയത്. തൃണമൂൽ കോൺഗ്രസിന്റെ രാഷ്ട്രീയ താത്പര്യങ്ങൾ നിറവേറ്റുന്നതിനായി ഭിന്നിപ്പിച്ചു ഭരിക്കുക എന്ന രീതിയാണ് മമത ബംഗാളിൽ പിന്തുടരുന്നതെന്ന് നദ്ദ പറഞ്ഞു.