മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കെ.വി. സുബ്രഹ്‌മണ്യന്‍ സ്ഥാനം ഒഴിഞ്ഞു

കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കെ.വി. സുബ്രഹ്‌മണ്യന്‍ സ്ഥാനമൊഴിഞ്ഞ് അക്കാദമിക് രംഗത്തേക്ക് തിരിച്ചുപോകുന്നു. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് പദവിയില്‍ മൂന്ന് വര്‍ഷം പൂര്‍ത്തിയായതോടെയാണ് സുബ്രഹ്‌മണ്യന്‍ ചുമതല ഒഴിയാന്‍ തീരുമാനിച്ചത്.

രാജ്യത്തെ സേവിക്കാന്‍ കഴിഞ്ഞത് മഹനീയ കാര്യമായ കരുതുന്നു. എല്ലാവരില്‍ നിന്നും വലിയ പിന്തുണയും പ്രോത്സാഹനവും ലഭിച്ചു- കെ.വി. സുബ്രഹ്‌മണ്യന്‍ ട്വിറ്ററില്‍ കുറിച്ചു. വലിയ ചുമതല വഹിക്കാന്‍ അവസരമൊരുക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ധനമന്ത്രി നിര്‍മല സീതാരാമനും അദ്ദേഹം നന്ദി പറഞ്ഞു.

അരവിന്ദ് സുബ്രഹ്‌മണ്യന്റെ പിന്‍ഗാമിയായി 2018 ഡിസംബറിലാണ് ഐ.എസ്.ബി. ഹൈദരാബാദിലെ പ്രൊഫസറായിരുന്ന കെ.വി സുബ്രഹ്‌മണ്യന്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് പദത്തിലെത്തിയത്.