പുതിയ വിദ്യാഭ്യാസ നയം: 'തമിഴ്‌നാട്ടില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത് വെടിപ്പുരക്ക് തീ കൊളുത്തുന്നതു പോലെ അപകടകരം'- ഡി എം കെ നേതാവ് തിരുച്ചി ശിവ

പുതിയ വിദ്യാഭ്യാസ നയത്തിലൂടെ തമിഴ്‌നാട്ടില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്നും ഇത് തീകൊണ്ട് കളിക്കുന്നതിന് തുല്യമാണെന്നും ഡി എം കെ രാജ്യസഭാംഗം തിരുച്ചി ശിവ. “അവര്‍ തീകൊണ്ട് കളിക്കുകയാണ്.

പുതിയ വിദ്യാഭ്യാസ നയം: ‘തമിഴ്‌നാട്ടില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത് വെടിപ്പുരക്ക് തീ കൊളുത്തുന്നതു പോലെ അപകടകരം’- ഡി എം കെ നേതാവ് തിരുച്ചി ശിവ

തമിഴ്‌നാട്ടില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കുക എന്നാല്‍ സള്‍ഫര്‍ ഗോഡൗണിന് തീയിടുന്നതുപോലെയായിരിക്കും. വീണ്ടും ഹിന്ദി പഠിക്കണമെന്ന് അവര്‍ ശഠിച്ചാല്‍ വിദ്യാര്‍ഥികളും യുവാക്കളും എന്തുവിലകൊടുത്തും അത് തടയും. 1965 ലെ ഹിന്ദി വിരുദ്ധ പ്രക്ഷോഭം ഇക്കാര്യത്തില്‍ വ്യക്തമായ സൂചനയാണ്”.തിരുച്ചി ശിവ പത്രലേഖകരോട് പറഞ്ഞു.

പുതിയ വിദ്യാഭ്യാസ നയം രൂപികരിക്കുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സമിതി അതിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. അതില്‍ സംസ്ഥാനങ്ങളെ ഹിന്ദി സംസാരിക്കുന്നവയെന്നും അല്ലാത്തവയെന്നുമാണ് വേര്‍തിരിച്ചിരിക്കുന്നത്. ഹിന്ദി ഭാഷ നിര്‍ബന്ധമാക്കുന്നതിന് ശ്രമം നടത്തുമെന്ന് വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ മറ്റു സംസ്ഥാനങ്ങളുടെ, പ്രത്യേകിച്ച് തെക്കന്‍ സംസ്ഥാനങ്ങളുടെ ഭാഷ ഹിന്ദി മേഖലയില്‍ നിര്‍ബന്ധമാക്കുമോ എന്ന് പറഞ്ഞിട്ടുമില്ല- ശിവ പറഞ്ഞു.