ക്ലീന്‍ചിറ്റ് വിവാദം; തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ഭിന്നത തുടരുന്നു, അശോക് ലവാസയെ അനുനയിപ്പിക്കാന്‍ നീക്കം

പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് തുടര്‍ച്ചയായി ക്ലീന്‍ ചിറ്റ് അനുവദിച്ചതില്‍ വിയോജിപ്പ് പരസ്യമാക്കിയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അശോക് ലവാസയെ അനുനയിപ്പിക്കാന്‍ നീക്കം. തിരഞ്ഞെടുപ്പ് നടപടികളുമായി സഹകരിക്കണമെന്നും ലവാസയുടെ വിയോജനക്കുറിപ്പുകള്‍ ചര്‍ച്ച ചെയ്യാന്‍ നാളെ പ്രത്യേക യോഗം വിളിക്കുമെന്നും അറിയിച്ച് അശോക് ലവാസയ്ക്ക് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ കത്തെഴുതി.

മോദിയ്ക്ക് തുടര്‍ച്ചയായി ക്ലീന്‍ചിറ്റ് നല്‍കിയതിനെ തുടര്‍ന്ന് മൂന്നംഗ തിരഞ്ഞെടുപ്പ് കമ്മീഷനിലെ അശോക് ലവാസ യോഗത്തില്‍ നിന്ന് രണ്ടാഴ്ചയായി വിട്ടു നില്‍ക്കുകയാണെന്ന വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ക്ലീന്‍ചിറ്റ് വിവാദവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ ഒഴിവാക്കാവുന്നതായിരുന്നുവെന്ന് വ്യക്തമാക്കി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയും രംഗത്തു വന്നിരുന്നു.

Read more

കമ്മീഷന്‍ അംഗങ്ങള്‍ക്ക് വ്യത്യസ്ത അഭിപ്രായം ഉണ്ടാവുന്നത് സ്വാഭാവികമാണെന്നും. ഒരാളും മറ്റൊരാളുടെ പതിപ്പാവേണ്ട കാര്യമില്ലെന്നുമായിരുന്നു സുനില്‍ അറോറയുടെ പ്രതികരണം അനാവശ്യ വിവാദങ്ങള്‍ അസമയത്ത് ഉണ്ടാക്കുന്നതിനെക്കാള്‍ നല്ലത് മിണ്ടാതിരിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു കമ്മീഷന്‍ അംഗം അശോക് ലവാസെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ യോഗങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുന്നത് വാര്‍ത്തയായതിനെ തുടര്‍ന്നായിരുന്നു് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ വിശദീകരണം.