വോട്ടിംഗ് യന്ത്രത്തില്‍ തിരിമറി നടത്തിയെന്ന് ബി.ജെ.പി സ്ഥാനാര്‍ത്ഥി; വീഡിയോ പുറത്ത്,വിശദീകരണം തേടി തിരഞ്ഞെടുപ്പ് ഓഫീസര്‍

വോട്ടിംഗ് യന്ത്രത്തില്‍ തിരിമറി തടത്തിയെന്ന ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ തുറന്നു പറച്ചില്‍ വീഡിയോ പുറത്ത്. ഹരിയാനയിലെ അസന്ത് മണ്ഡലത്തില്‍ മത്സരിക്കുന്ന ബി.ജെ.പി സ്ഥാനാര്‍ത്ഥി ബക്ഷിക് വിര്‍കിന്റെ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

സംഭവത്തില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ വിശദീകരണം ആവശ്യപ്പെട്ടുണ്ട്. കോണ്‍ഗ്രസ് നേതാവും മുന്‍ എം.പിയുമായ ദീപേന്ദ്രര്‍ സിങ് ഹൂഡ വീഡിയോ ട്വീറ്റ് ചെയ്തു.

ആരൊക്കെ ആര്‍ക്കാണ് വോട്ട് ചെയ്തതെന്ന് താന്‍ അറിയുമെന്നും വോട്ടിംഗ് യന്ത്രത്തിലെ ഏത് ബട്ടണില്‍ അമര്‍ത്തിയാലും വോട്ട് മുഴുവന്‍ ബി.ജെ.പി ലഭിക്കുമെന്നും ബക്ഷിക് അണികളോട് പറയുന്നത് വീഡിയോ കാണാം.