തിരഞ്ഞെടുപ്പുപ്രചാരണത്തിനിടെ റെയില്‍വേ ട്രാക്കില്‍ തലവെച്ച് കിടന്നതിന് തമിഴ് നടനും ലാല്‍ഗുഡി മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായ മന്‍സൂര്‍ അലിഖാനെതിരെ കേസെടുത്ത് റെയിൽവേ പൊലീസ്. ചൊവ്വാഴ്ച തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കല്ലക്കുടി പഴങ്കനാഥം സ്റ്റേഷനിലെ റെയില്‍വേ ട്രാക്കില്‍ തലവെച്ച് കിടന്ന സംഭവത്തിലാണ് കേസ്.
പൊലീസെത്തി നടനെ ട്രാക്കില്‍ നിന്ന് മാറ്റുകയായിരുന്നു. പാളത്തില്‍ അതിക്രമിച്ചുകടന്ന് തടസ്സമുണ്ടാക്കിയതിനും അപമര്യാദയായി പെരുമാറിയതിനും നടനെതിരെ കേസെടുത്തു.
1953-ല്‍ മുന്‍ മുഖ്യമന്ത്രി എം. കരുണാനിധി കല്ലക്കുടിയില്‍ നടത്തിയ ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തിന്റെ പുനരാവിഷ്കാരമാണ് ഇതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇന്ത്യ ജനനായക പുലികൾ കക്ഷി എന്ന പേരിൽ പാർട്ടിയുണ്ടാക്കിയ മൻസൂർ അലിഖാൻ തിങ്കളാഴ്ചയാണ് ലാൽഗുഡിയിൽ നാമനിർദേശപത്രിക സമർപ്പിച്ചത്.







