വിദ്യാര്‍ത്ഥികളോട് നഗ്‌നരാവാന്‍ ആവശ്യപ്പെട്ട അധ്യാപകനെതിരെ കേസ്

ഹൈദരാബാദ്: വിദ്യാര്‍ഥികളോട് നഗ്നാരാകാന്‍ ആവശ്യപ്പെട്ട അധ്യാപകനെതിരെ കേസ്. ഹൈദരാബാദിലെ നാരായണ്‍ഗുഡയിലെ ഡാന്‍സ് ഡ്രാമ അക്കാഡമിയിലാണ് സംഭവം. ഡാന്‍സ് ഡ്രാമ അക്കാഡമിയിലെ അധ്യാപകനെതിരെയാണ് കേസെടുത്തത്.

ഇരുപത്തിയൊന്നുകാരിയായ വിദ്യാര്‍ത്ഥിനിയാണ് അധ്യാപകനെതിരെ പരാതിയുമായെത്തിയത്. ക്ലാസുകള്‍ ആരംഭിക്കുന്നതിന് മുന്‍പ് എല്ലാ വിദ്യാര്‍ത്ഥികളും വസ്ത്രങ്ങള്‍ അഴിച്ച് നഗ്‌നരാകാനായിരുന്നു അധ്യാപകന്റെ നിര്‍ദ്ദേശമെന്ന് പെണ്‍കുട്ടി പരാതിയില്‍ പറയുന്നു.

Read more

എന്നാല്‍ പെണ്‍കുട്ടി അധ്യാപകന്റെ നിര്‍ദേശത്തെ എതിര്‍ക്കുകയും പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. അധ്യാപകനെതിരെ സെക്ഷന്‍ 509(സ്ത്രീകളെ അപമാനിക്കുന്നതരത്തിലുള്ള വാക്കുകള്‍ പ്രയോഗിക്കുക) പ്രകാരം പോലീസ് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.