ബ്രഹ്‌മോസ് മിസൈല്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമായത് കോണ്‍ഗ്രസിന്റെ കാലത്ത്; എല്ലാ ക്രെഡിറ്റും മന്‍മോഹന്‍ സിങ്ങിന്; പ്രധാനമന്ത്രിയെയും രാജ്യത്തെയും ഓര്‍മിപ്പിച്ച് ജയറാം രമേശ്

ബ്രഹ്‌മോസ് മിസൈല്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമായത് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിപ സര്‍ക്കാരിന്റെ കാലത്തെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ്. ബ്രഹ്‌മോസ് മിസൈല്‍ 2005ല്‍ ആണ് ഇന്ത്യന്‍ നാവികസേനയുടെ ഭാഗമായത്. 2007ല്‍ സൈന്യത്തിനും ലഭ്യമായി. 2012ല്‍ ആണ് മിസൈല്‍ വ്യോമസേനയുടെ ഭാഗമായത്. ഇതെല്ലാം നടന്നത് മന്‍മോഹന്‍ സിങ് സര്‍ക്കാറിന്റെ കാലത്തായിരുന്നുവെന്ന് അദേഹം വ്യക്തമാക്കി.

രാജ്യത്ത് കോണ്‍ഗ്രസ് തുടക്കമിട്ട നയങ്ങളുടെയും നീക്കങ്ങളുടെയും തുടര്‍ച്ചയാണ് ബ്രഹ്‌മോസ് മിസൈല്‍ എന്ന വസ്തുത നിഷേധിക്കാനോ മായ്ക്കാനോ ആവില്ല. മന്‍മോഹന്‍ സിങ്ങിന്റെ നേതൃത്വമാണ് 2005ല്‍ ചരിത്രപരമായ ഇന്ത്യ-അമേരിക്ക ആണവ കരാര്‍ യാഥാര്‍ഥ്യമാക്കിയത്. ഈ തീരുമാനമാണ് 11 വര്‍ഷങ്ങള്‍ക്കു ശേഷം രാജ്യത്തിന് മിസൈല്‍ ടെക്‌നോളജി കണ്‍ട്രോള്‍ റെജിമില്‍ (എംടിസിആര്‍) അംഗത്വത്തിലേക്കുള്ള പാത തെളിച്ചതെന്നും ജയറാം രമേശ് തന്റെ എക്‌സ് കുറിപ്പില്‍ വ്യക്തമാക്കി. പഗല്‍ഹാം ആക്രമണത്തിന് നല്‍കിയി തിരിച്ചടിയില്‍ ഇന്ത്യ സൈനത്തിന്റെ കുന്തമുനയായിരുന്നു ബ്രഹ്‌മോസ് മിസൈല്‍.

അതേസമയം, ആണവായുധ ഭീഷണി ഇന്ത്യയോട് വേണ്ടെന്നും ബ്ലാക് മെയ്ലിങ് അതിവിടെ ചെലവാകില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പാകിസ്ഥാനെ ഓര്‍മിപ്പിച്ചു. നമ്മുടെ പെണ്‍കുട്ടികളുടെ സിന്ദൂരം മായ്ച്ചുകളഞ്ഞ ഭീകരരെ ഭൂമുഖത്ത് നിന്ന് നമ്മള്‍ മായ്ച്ചുകളഞ്ഞു എന്നും തിരിച്ചടിയില്‍ ഭയന്ന പാകിസ്ഥാന്‍ ലോകം മുഴുവന്‍ രക്ഷ തേടി നടന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. പാകിസ്ഥാന്റെ സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് തീവ്രവാദം അവസാനിപ്പിക്കും. പ്രകോപനത്തിന് മുതിര്‍ന്നാല്‍ തിരിച്ചടിക്കുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ ജാഗ്രത തുടരുകയാണ്. എല്ലാ സേനകളും ജാഗ്രതയിലാണ്. ഒന്നിനും പൂര്‍ണ വിരാമമായെന്ന് കരുതരുത്. ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ പുതിയ യുദ്ധമുഖം തുറന്നു. ആധുനിക യുദ്ധ ശേഖരം ഇന്ത്യയുടെ ശക്തിയാണ്. ഇന്ത്യക്ക് ഭീകരവാദത്തോടും യുദ്ധത്തോടും താത്പര്യമില്ല. ഭീകരവാദം പാകിസ്ഥാനെ തകര്‍ക്കുമെന്നും മോദി പറഞ്ഞു.

ഓപ്പറേഷന്‍ സിന്ദൂറില്‍ പാക് ഭീകരകേന്ദ്രങ്ങള്‍ ഇന്ത്യ ഭസ്മമാക്കി, ഭീകരതയ്ക്ക് അര്‍ഹിച്ച മറുപടി നല്‍കാന്‍ രാജ്യത്തിനായി, ഈ വിജയം സ്ത്രീകള്‍ക്ക് സമര്‍പ്പിക്കുന്നുവെന്നും പ്രധാനമന്ത്രി
തിരിച്ചടിയില്‍ പാകിസ്ഥാന്‍ ഭയന്നു. നിവര്‍ത്തിയില്ലാതെ അവര്‍ നമ്മുടെ ഡിജിഎമ്മിനെ വിളിച്ചു. എല്ലാം തകര്‍ന്നതോടെ രക്ഷിക്കണേ എന്നായി. ഒടുവില്‍ വെടിനിര്‍ത്തലിന് അപേക്ഷിച്ചു. യുദ്ധത്തോട് ഇന്ത്യക്ക് താത്പര്യമില്ല. വെള്ളവും രക്തവും ഒന്നിച്ചൊഴുകില്ല. തീവ്രവാദത്തോട് സന്ധിയുമില്ല. പാകിസ്ഥാനുമായി ചര്‍ച്ച നടക്കുകയാണെങ്കില്‍ അത് തീവ്രവാദത്തെ കുറിച്ച് മാത്രമായിരിക്കുമെന്നും മോദി പറഞ്ഞു.