വന്ദേഭാരത് ട്രെയിനിൽ ബിജെപി നേതാവിന്റെ ഭജന; വീഡിയോ വൈറൽ, പിന്നാലെ വിവാദം

വന്ദേഭാരത് ട്രെയിനിൽ ബിജെപി നേതാവ് ഭജന നടത്തി വീണ്ടും വിവാദത്തിലായി ബിജെപി നേതാവ്. ഹൈദരബാദിലെ വിവാദ നേതാവ് മാധവി ലതയാണ് വന്ദേഭാരത് ട്രെയിനിൽ ഭജന നടത്തിയത്. വീഡിയോ വൈറലായതിന് പിന്നാലെ വിവാദമുയരുകയായിരുന്നു. തിരുപ്പതി ക്ഷേത്രത്തിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു മാധവി ലതയുടെ ഭജന.

ഒരു സംഘം ആളുകൾക്കൊപ്പമായിരുന്നു മാധവി ലത യാത്ര ചെയ്തിരുന്നത്. മാധവി ലതയാണ് ഭജനയ്ക്ക് നേതൃത്വം നൽകുന്നത്. ഒപ്പമുള്ള ആളുകൾ അത് ഏറ്റ് പാടുന്നതും വിഡിയോയിൽ കാണാം. ഒരു മിനിറ്റ് 9 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ ആണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. വീഡിയോ വൈറലായതിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളിൽ അനുകൂലിച്ചും എതിർത്തും പ്രതികരണങ്ങൾ വരുന്നുണ്ട്.


അതേസമയം നേരത്തെയും മാധവി ലത വിവാദത്തിലായിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുസ്ലീം പള്ളിക്ക് നേരെ അമ്പ് ചെയ്യുന്നത് പോലെ കാണിച്ചതിനായിരുന്നു അത്. ഇതുകൂടാതെ പോളിങ് ബൂത്തിൽ മുസ്ലീം സ്ത്രീകളുടെ മുഖാവരണം മാറ്റാൻ ആവശ്യപ്പെട്ടും ലത വാർത്തയിൽ ശ്രദ്ധപിടിച്ച് പറ്റിയിരുന്നു. പോളിങ് ബൂത്തില്‍ കയറി മുസ്ലീം സ്ത്രീകളുടെ കയ്യില്‍ നിന്ന് ഐഡി കാര്‍ഡ് വാങ്ങി, അവരുടെ മുഖപടം മാറ്റാൻ ആവശ്യപ്പെടുന്ന ഇവരുടെ വീഡിയോ പുറത്തുവന്നത് ഏറെ വിവാദത്തിലായിരുന്നു.

Read more