ബിഹാറിൽ നിതീഷ്‌ കുമാർ തന്നെ മുഖ്യമന്ത്രിയെന്ന് ബിജെപി; പട്ന ഓഫീസിൽ വൻ വിജയാഘോഷ മുന്നൊരുക്കങ്ങൾ

ബിഹാറില്‍ ചരിത്രവിജയത്തിലേക്ക് കുതിച്ച് എന്‍ഡിഎ. ബിജെപി പട്ന ഓഫീസിൽ വൻ വിജയാഘോഷ മുന്നൊരുക്കങ്ങൾ തുടങ്ങി. ബിഹാറില്‍ വോട്ടെണ്ണല്‍ മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോള്‍ എന്‍ഡിഎക്ക് വന്‍ മുന്നേറ്റമാണ്. നിതീഷ് കുമാര്‍ തുടരും എന്ന് തന്നെയാണ് ലീഡ് നിലയില്‍ പ്രതിഫലിക്കുന്നത്. അതേസമയം ബിഹാറിൽ നിതീഷ്‌ കുമാർ തന്നെ മുഖ്യമന്ത്രിയെന്ന് ബിജെപി അറിയിച്ചു.