ബിഹാർ നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പ്: കടുത്ത മത്സരം പ്രവചിച്ച് ആക്‌സിസ് മൈ ഇന്ത്യ

ബിഹാർ നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പിൽ എൻഡിഎക്ക് മുൻതൂക്കം പ്രവചിച്ച് ആക്സിസ് മൈ ഇൻഡ്യ എക്സിറ്റ് പോൾ ഫലവും. വിവിധ വിഭാഗങ്ങളിലായി നടത്തിയ സർവേയുടെ വിവരങ്ങൾ പുറത്ത് വിടുമ്പോൾ 43% വോട്ടർമാരുടെ പിന്തുണ എൻഡിഎക്കാണ്. തൊട്ട് പിന്നിൽ 41 ശതമാനത്തിന്‍റെ പിന്തുണയാണ് മഹാസഖ്യത്തിന് പ്രവചിക്കുന്നത്. പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടിക്ക് 4% വോട്ട് ലഭിക്കും. മറ്റുള്ളവർക്ക് 12%.

എൻഡിഎ 121–141 സീറ്റ് വരെ നേടുമെന്നാണ് പ്രവചനം. 98–118 സീറ്റ് വരെ ഇന്ത്യാസഖ്യം നേടുമെന്നാണ് പ്രവചനം. മറ്റുള്ളവർ 1–5 സീറ്റ് വരെ നേടും. ആർജെഡി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നാണ് പ്രവചനം. ആർജെഡി 67–76 സീറ്റുകള്‍ വരെ നേടാം.

ഒബിസി, എസ്‌സി, ജനറൽ വിഭാഗങ്ങൾ തുടങ്ങിയവരുടെ വോട്ട് എൻഡിഎ മുന്നണിക്ക് ലഭിക്കുമെന്നാണ് പ്രവചനം. ആർജെഡിയും കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ഉൾപ്പെടുന്ന ഇന്ത്യ സഖ്യത്തിന് യാദവ, മുസ്ലീം സമുദായങ്ങളുടെ പിന്തുണ ലഭിക്കും.

Read more

ഒബിസി വിഭാഗക്കാരുടെ 63% വോട്ടും എസ്‌സി വിഭാഗത്തിന്റെ 49% വോട്ടും ജനറൽവിഭാഗത്തിന്റെ 65% വോട്ടും എൻഡിഎ മുന്നണിക്ക് ലഭിക്കുമെന്നാണ് പ്രവചനം. 90% യാദവ വോട്ടുകളും 79% മുസ്ലീം വോട്ടുകളും ഇന്ത്യ സഖ്യത്തിന് ലഭിക്കും. ഒബിസി വിഭാഗത്തിൽ 19% വോട്ടും ജനറൽ വിഭാഗത്തിൽ14% വോട്ടും ലഭിക്കും.