അശോക് ലവാസയെ പോലെ തന്നെ മകള്‍ അവ്‌നി ലവാസയും പുപ്പുലി, ലഡാക്കിലെ തിരഞ്ഞെടുപ്പ് കമ്മീഷണറായ അവ്‌നി ചട്ടലംഘന പരാതിയില്‍ സൈന്യത്തെ അടക്കം മുള്‍മുനയില്‍ നിര്‍ത്തുന്നു

പെരുമാറ്റ ചട്ടലംഘനങ്ങള്‍ക്ക് നരേന്ദ്ര മോദിക്ക് തുടര്‍ച്ചയായി ക്ലീന്‍ചിറ്റ് നല്‍കുന്ന തിരഞ്ഞെടുപ്പുകമ്മീഷന്‍ നടപടിക്കെതിരെ പടവാളോങ്ങി സിറ്റിംഗ് ബഹിഷ്‌ക്കരിച്ച കമ്മീഷനംഗം അശോക് ലവാസയുടെ മകളും അച്ഛന്റെ വഴിക്ക്.

ഭരിക്കുന്ന പാര്‍ട്ടിയുടെ നിയന്ത്രണത്തില്‍ നിന്ന് തിരഞ്ഞെടുപ്പിനെ മോചിപ്പിച്ച് സുതാര്യത ഉറപ്പുവരുത്താന്‍ അച്ഛന്റെ അതേ വഴിക്ക് നീങ്ങി വാര്‍ത്തകളില്‍ സ്ഥാനം പിടിക്കുകയാണ് ലേ ലഡാക്കിലെ ഡെപ്യൂട്ടി കമ്മീഷണറും അവിടുത്തെ തിരഞ്ഞെടുപ്പ് കമ്മീഷണറുമായ അവ്‌നി ലവാസയും. തിരഞ്ഞെടുപ്പ് സുതാര്യമാക്കാന്‍ അവ്‌നി നടത്തിയ കര്‍ശന ഇടപെടല്‍ വിവിധ മേഖലകള്‍ നിന്ന് കയ്യടി നേടിക്കൊടുത്തിരുന്നു. ലേയില്‍ തിരഞ്ഞെടുപ്പ നടക്കുമ്പോള്‍ അനുകൂല വാര്‍ത്തകള്‍ എഴുതാന്‍ ബിജെപി പത്രപ്രവര്‍ത്തകര്‍ക്ക് കോഴ നല്‍കി എന്ന പരാതിയില്‍ പാര്‍ട്ടി നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു അവ്‌നി.

അശോക് ലവാസയുടെ ഇടപെടല്‍ ഫലം കണ്ടു; പ്രധാനമന്ത്രിയുടെ ഓഫീസിനും നീതി ആയോഗിനും ക്ലീന്‍ ചിറ്റ് നല്‍കിയത് പുനഃപരിശോധിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം

ഇതോടൊപ്പം തന്നെ സൈനികരുടെ വോട്ടുകള്‍ ഉന്നതോദ്യോഗസ്ഥര്‍ ചെയ്യുന്നുവെന്ന വാര്‍ത്തകളും വന്നിരുന്ന ഒരാഴ്ച മുമ്പ്. അതിര്‍ത്തി പങ്കിടുന്ന മഞ്ഞുമലയായ ലഡാക്കില്‍ നൂറു കണക്കിന് സൈനീകരാണ് എല്ലാ ഷിഫ്റ്റിലും ജോലി ചെയ്യുന്നത്. ഇവരുടെ വോട്ടുകള്‍ സൈനീക മേധാവികള്‍ സ്വന്തം നിലയ്ക്ക് ചെയ്യുന്നുവെന്നായിരുന്നു പരാതി. ഇതിനെതിരെയും അവ്‌നി കര്‍ശന നടപടികളുമായി രംഗത്തെത്തിയിരുന്നു. ഭരണകൂട ഇടപെടലുകളില്‍ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷനെ പോലെ സ്വതന്ത്രമാവേണ്ട സ്ഥാപനത്തെ മോചിപ്പിക്കാന്‍ അച്ഛന്‍ അശോക് ലവാസയുടെ അതേ വഴിയിലാണ് അവ്‌നിയും.