അസമില്‍ ഇനിമുതല്‍ കന്നുകാലികള്‍ക്കും ആംബുലന്‍സ് സേവനം; പദ്ധതിക്ക് തുടക്കമിട്ട് സംസ്ഥാന സര്‍ക്കാര്‍

കന്നുകാലികള്‍ക്കായി ആംബുലന്‍സ് സേവനം ലഭ്യമാക്കാന്‍ ഒരുങ്ങി അസം സര്‍ക്കാര്‍. സംസ്ഥാനത്തെ ഉള്‍പ്രദേശങ്ങളില്‍ ചത്തതും പരിക്കേറ്റതുമായ കന്നുകാലികള്‍ക്ക് ആംബുലന്‍സ് സേവനം ഏര്‍പ്പെടുത്താന്‍ അസം സര്‍ക്കാര്‍ പദ്ധതിയിടുന്നുവെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി അതുല്‍ ബോറ അറിയിച്ചു.

108 ആംബുലന്‍സ് സര്‍വ്വീസിന് സമാനമായി, കന്നുകാലികള്‍ക്ക് 6 ആംബുലന്‍സ് സേവനങ്ങള്‍ ലഭ്യമാക്കുന്ന പൈലറ്റ് പ്രൊജക്ട് ആരംഭിച്ചിട്ടുണ്ടെന്ന് അതുല്‍ ബോറ പറഞ്ഞു. ആബുലന്‍സുകളില്‍ വെറ്റിനറി ഡോക്ടര്‍മാരുടെയും മറ്റ് ജീവനക്കാരുടെയും സേവനങ്ങള്‍ ലഭ്യമാകുമെന്നും ബോറ മാധ്യമങ്ങളോട് സംസാരിക്കവെ  വ്യക്തമാക്കി.

വെറ്ററിനറി ഡോക്ടര്‍മാരുടെ സേവനം എളുപ്പത്തില്‍ ലഭ്യമല്ലാത്ത അസമിലെ വിദൂര, ഉള്‍പ്രദേശങ്ങളിലാണ് പൈലറ്റ് പദ്ധതി ആരംഭിക്കുന്നത്. പദ്ധതി വിജയകരമാവുകയാണെങ്കില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പദ്ധതി നീട്ടാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

2012 ലെ 19-ാമത് കന്നുകാലി സെന്‍സസ് പ്രകാരം അസമില്‍ 19.8 ദശലക്ഷം കന്നുകാലികള്‍, 435,270 എരുമകള്‍, 518,070 ആടുകള്‍, 6.1 ദശലക്ഷം ആടുകള്‍, 14,150 കുതിരകളും കുതിരകളും, 1050 കഴുതകള്‍, 1.63 ദശലക്ഷം പന്നികള്‍, 527,520 വളര്‍ത്തു നായ്ക്കള്‍, 450 വളര്‍ത്തു ആനകള്‍ എന്നിവയുണ്ട്. 20ാമത് കന്നുകാലി സെന്‍സസ് നിലവില്‍ ഇന്ത്യയിലുടനീളം നടക്കുന്നുകൊണ്ടിരിക്കുകയാണ്