അരുണാചലില്‍ കരസേനയുടെ ഹെലികോപ്ടര്‍ തകര്‍ന്നുവീണു; പൈലറ്റ് മരിച്ചു

അരുണാചല്‍ പ്രദേശിലെ തവാങിന് സമീപം കരസേനയുടെ ചീറ്റ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു. അപകടത്തില്‍ ഒരു പൈലറ്റ് മരിച്ചു. ലൈഫ്റ്റനന്റ് കേണല്‍ സൗരഭ് യാദവാണ് മരിച്ചത്. ഗുരുതരമായ പരിക്കേറ്റ സഹപൈലറ്റിനെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ജെമൈതാങ് സര്‍ക്കിളിലെ ബിടികെ ഏരിയയ്ക്ക് സമീപമുള്ള ന്യാംജാങ് ചു എന്ന സ്ഥലത്താണ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. പതിവ് പറക്കലിനിടെ രാവിലെ പത്ത് മണിയോടെയാണ് അപകടം നടന്നത്. അപകടത്തിന്റെ കാരണം വ്യക്തമല്ല.

Read more

ആകാശ നിരീക്ഷണത്തിനിടെയാണ് അപകടമുണ്ടായതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.