വ്യോമാക്രമണത്തെ രാഷ്ട്രീയവത്കരിച്ച യെദ്യൂരപ്പയ്ക്ക് 'താക്കീതുമായി' അമിത് ഷാ

പാകിസ്ഥാനില്‍ ഇന്ത്യയുടെ വായുസേന നടത്തിയ വ്യോമാക്രമണത്തെ രാഷ്ട്രീയവത്കരിച്ച ബി.ജെ.പി നേതാവ് ബി.എസ്.യെദ്യൂരപ്പയക്ക് ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ താക്കീത്. ഇത്തരം പ്രസ്താവന ബിജെപി നേതാക്കള്‍ നടത്താന്‍ പാടില്ല. സൈനിക നടപടി രാഷ്ട്രീയവത്കരിക്കരുതെന്നും യെദ്യൂരപ്പയക്ക് അമിത് ഷാ നിര്‍ദേശം നല്‍കി. ഇന്ത്യ പാകിസ്ഥാനില്‍ നടത്തിയ വ്യോമാക്രമണം രാജ്യത്ത് മോദി തരംഗം സൃഷ്ടിച്ചതായിട്ടായിരുന്നു യെദ്യൂരപ്പ അവകാശപ്പെട്ടത്.

“പാകിസ്ഥാന് മോദി സര്‍ക്കാര്‍ ശക്തമായ സന്ദേശം നല്‍കി. ഇന്ത്യയുമായിട്ടുള്ള ബന്ധം ഇനി എങ്ങിനെയായിരിക്കണമെന്ന് പാകിസ്ഥാന് ആലോചിക്കണം. ഇതുവരെ എന്ത് ചെയ്താലും ഇന്ത്യ തിരിച്ചടിക്കില്ല എന്ന് പാകിസ്ഥാന്‍ കരുതി. പക്ഷേ ഇപ്പോള്‍ അവര്‍ക്ക് കാര്യങ്ങള്‍ വിചാരിച്ച പോലെയല്ലെന്ന് മനസിലാക്കാന്‍ സാധിച്ചതായിട്ടും” ഷാ പറഞ്ഞു.

28 സീറ്റുകളുള്ള കര്‍ണാടകയില്‍ 22 സീറ്റും വ്യോമാക്രമണത്തെ തുടര്‍ന്ന് ബിജെപി നേടുമെന്ന് യെദ്യൂരപ്പ അവകാശപ്പെട്ടിരുന്നു. ഇതു വിവാദമായതിനെ തുടര്‍ന്നാണ് അമിത് ഷാ യെദ്യൂരപ്പയെ താക്കീത് ചെയ്തത്.