'അയോദ്ധ്യ-ബാബറി മസ്ജിദ് വിധി'; സുരക്ഷാക്രമീകരണങ്ങൾ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് നേരിട്ട് വിലയിരുത്തും

അയോദ്ധ്യ രാമ ജന്മഭൂമി-ബാബറി മസ്ജിദ് ഭൂമി തർക്ക കേസിൽ സുപ്രീം കോടതി വിധി വരാനിരിക്കെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് ഉത്തർപ്രദേശ് ചീഫ് സെക്രട്ടറി, പൊലീസ് മേധാവി(ഡി.ജി.പി) എന്നിവരുമായി കൂടിക്കാഴ്ച നടത്തും. ചീഫ് ജസ്റ്റിസ് യു.പി ചീഫ് സെക്രട്ടറിയെയും പൊലീസ് മേധാവിയെയും ഉച്ചയോടെ തന്റെ ഓഫീസിലേക്ക് വിളിപ്പിച്ചിട്ടുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു. വിധി വരാനിരിക്കെ യു.പിയിൽ കൂടുതൽ സേനയെയും വിന്യസിച്ചിട്ടുണ്ട്.

ജസ്റ്റിസ് ഗോഗോയ് സ്ഥാനമൊഴിയുന്ന നവംബർ 17- ന് മുമ്പായി അടുത്ത ആഴ്ച ഏത് സമയത്തും സുപ്രീം കോടതി അയോദ്ധ്യ-ബാബറി മസ്ജിദ് വിധി പ്രസ്താവിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.