അന്തർ സംസ്ഥാന തൊഴിലാളികളടക്കം ഒമ്പത് പേരുടെ മൃതദേഹം തെലുങ്കാനയിലെ കിണറിൽ നിന്ന് കണ്ടെത്തി. മരിച്ചവരിൽ ഒരു കുടുംബത്തിലെ ആറു പേരും ഉൾപ്പെടും. തെലുങ്കാനയിലെ വാറങ്കൽ ജില്ലയിലാണ് സംഭവം.
ബംഗാൾ സ്വദേശികളായ മഖ്സൂദ് ആലം, ഭാര്യ നിഷ, മക്കളായ ശഹബാസ്, സുഹൈൽ, ബുഷ്റ, ബുഷ്റയുടെ മൂന്നു വയസുള്ള മകൻ, അന്തർ സംസ്ഥാന തൊഴിലാളികളായ ശ്രീറാം, ഷക്കീൽ എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു.
വ്യാഴാഴ്ചയാണ് പൊലീസ് നാലു മൃതദേഹം കണ്ടെടുത്തത്. വെള്ളിയാഴ്ചയും കിണർ പരിശോധിച്ചപ്പോൾ അഞ്ചു പേരുടെ കൂടി മൃതദേഹം ലഭിച്ചു.
Read more
സംഭവം ആത്മഹത്യയോ കൊലപാതകമോ എന്ന് കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ് സംഘം. മൃതദേഹങ്ങളിൽ പരിക്കേറ്റതിൻെറ ലക്ഷണങ്ങളൊന്നുമില്ലെന്ന് അന്വേഷണ സംഘം പറഞ്ഞു.